ഐ എസ് തലവൻ കൊല്ലപ്പെട്ടു.
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ കൊല്ലപ്പെട്ടു. അബു ഹസൻ അൽ ഹാഷ്മി അൽ ഖുറേഷി കൊല്ലപ്പെട്ടതായി ഐ എസ് വക്താവ് സ്ഥിരീകരിച്ചു. മരണം എന്നായിരുന്നെന്നോ എങ്ങനെ ആയിരുന്നെന്നോ വ്യക്തമാക്കിയിട്ടില്ല. പുതിയ തലവനെ ഐ എസ് പ്രഖ്യാപിച്ചു.
ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഹാഷിമി കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന ഐ എസ് വക്താവിന്‍റെ ശബ്ദസന്ദേശത്തിൽ പറയുന്നത്. എന്നാൽ, എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ ശബ്ദസന്ദേശത്തിൽ പറയുന്നില്ല. ഭീകര സംഘടനയ്ക്ക് പുതിയ നേതാവിനെ തെരഞ്ഞെടുത്തുവെന്നും ഐ എസ് വക്താവിന്‍റെ ശബ്ദ സന്ദേശത്തിൽ പറയുന്നു. അബു അൽ ഹുസൈൻ ഹുസൈനി അൽ ഖുറേഷിയാണ് പുതിയ നേതാവ്.