മൈസൂരു-ചെന്നൈ വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Print Friendly, PDF & Email

മൈസൂരിൽ നിന്ന് ബെംഗളൂരു വഴി ചെന്നൈയിലേക്കുള്ള വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും. ദക്ഷിണേന്ത്യയിലെ ആദ്യത്തെയും രാജ്യത്തെ അഞ്ചാമത്തെയും സെമി ഹൈസ്പീഡ് ട്രെയിനാണിത്.

ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലെത്താൻ കഴിയുമെന്ന് “ട്രെയിനിന് മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവും. മുഴുവൻ കപ്പാസിറ്റിയിൽ ഓടിച്ചാൽ വെറും മൂന്ന് മണിക്കൂറിനുള്ളിൽ ട്രെയിനിന് ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലെത്താനാകും” എന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

വേഗതയില്‍ മാത്രമല്ല മറ്റു സൗകര്യങ്ങളിലും വന്ദേഭാരത് ട്രയിനുകള്‍ രാജ്യത്തെ മറ്റു ട്രെയിനുകളേക്കാള്‍ ഒരു പടി മുന്പിലാണ്. വികസിത രാജ്യങ്ങഴിലെ ട്രെയിനുകളുടെ നിലവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് ഡോറുകൾ, ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) അടിസ്ഥാനമാക്കിയുള്ള ഓഡിയോ-വിഷ്വൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി ഓൺ-ബോർഡ് ഹോട്ട്‌സ്‌പോട്ട് വൈഫൈ, സുഖപ്രദമായ സീറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വന്ദേ ഭാരതിന്റെ എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചിൽ കറങ്ങുന്ന കസേരകളുണ്ടെന്ന് അധികൃതർ അറിയിച്ചു.

ശതാബ്ദി എക്‌സ്പ്രസ്, ബൃന്ദാവൻ എക്‌സ്പ്രസ്, ഡബിൾ ഡെക്കർ, ഗുവാഹത്തി എക്‌സ്പ്രസ്, ലാൽബാഗ് എക്‌സ്പ്രസ്, ചെന്നൈ എക്‌സ്പ്രസ്, കാവേരി എക്‌സ്പ്രസ്, ചെന്നൈ മെയിൽ എന്നിവയാണ് നിലവിൽ ബെംഗളൂരുവിനും ചെന്നൈയ്ക്കുമിടയിൽ ഓടുന്ന എക്‌സ്പ്രസ് ട്രെയിനുകൾ.

.