ശമ്പളം ലഭിക്കാത്തതിനാൽ വീണ്ടും സമരത്തിനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാർ

ശമ്പളം ലഭിക്കാത്തതിനാൽ വീണ്ടും സമരത്തിനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാർ. പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ അറിയിച്ചു. മാത്രമല്ല തിങ്കളാഴ്ച മുതൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ടിഡിഎഫ് അറിയിച്ചു. നാളെ മുതൽ ചീഫ് ഓഫിസിന് മുന്നിൽ പ്രതിഷേധ സമരമിരിക്കുമെന്ന് ബിഎംഎസും പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസത്തെ ശമ്പളം പതിനാറാം തീയതിയായിട്ടും വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. ധനവകുപ്പ് നിലവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം അനുവദിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ യൂണിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.