എസ്എൻസി ലാവലിൻ കേസ് മുപ്പത്തിമൂന്നാം തവണയും കേസ് മാറ്റി വച്ചു.
പിണറായി വിജയന്‍ പ്രതിയായ ലാവിലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. മുപ്പത്തിമൂന്നാം തവണയാണ് കേസ് വാദം കേള്‍ക്കാതെ മാറ്റി വക്കുന്നത്. 2017 മുതൽ കോടതിയിലുള്ള കേസാണെന്നും അതിനാല്‍ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നും കാട്ടിയാണ് കേസ് ഇക്കുറി മാറ്റിവച്ചത് കേസ് നവംബർ അവസാനം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വ്യക്തമാക്കി. ഇതോടെ ലാവലിൻ കേസിൽ വാദം കേൾക്കാതെ യു.യു.ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് പടിയിറങ്ങും. പുതിയ ബെഞ്ചിന് മുന്നിലാകും ഇനി നവംബർ അവസാനം കേസെടുത്തുക. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐയുടെ അപ്പീലും വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയത്.

