KERALANEWS MAIN

ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു. കൂടിക്കാഴ്ച അനുമതിയില്ലാതെ.

ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു. കൂടിക്കാഴ്ച അനുമതിയില്ലാതെ. നിയമവിരുദ്ധമായിട്ടാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വച്ച് ഷാര്‍ജ ഭരണാധികാരി ബിന്‍ മുഹമ്മദ് അല്‍-ഖാസമിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന ഗുരുതരമായ ആരോപണം ഉയര്‍ത്തി സ്വപ്ന സുരേഷ്. വിദേശകാര്യ മന്ത്രാലത്തിന്‍റെ അനുമതി കൂടാതെ വിദേശ രാജ്യ പ്രതിനിധികളെ കാണുവാനോ ചര്‍ച്ചചെയ്യുവാനോ പാടില്ലന്ന നിയമമാണ് മുഖ്യമന്ത്രി ലംഘിച്ചിരിക്കുന്നത്. എന്താണ് കുഴപ്പമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ ചോദിക്കുന്നത്. ഒരു കുഴപ്പവുമില്ല. എന്നാല്‍ നിയവിരുദ്ധമായാണ് ഈ കൂടിക്കാഴ്ച എന്നാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചതെന്നും സ്വപ്ന പറയുന്നു. 2017

‘കാലിക്കറ്റ് സര്‍വകലാശാലയിലായിരുന്നു ഡി ലിറ്റ് നല്‍കേണ്ടിയിരുന്നത്. അത് പൂര്‍ണ്ണമായും വഴിതിരിച്ച് വിട്ട് തിരുവനന്തപുരത്തേക്ക് ചടങ്ങ് മാറ്റിയത് ഞാനും ശിവശങ്കറും ചേര്‍ന്നാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ വിദേശ പ്രതിനിധിക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. വിമാനത്താവളത്തില്‍ നിന്ന് ലീലാ റാവിസ് ഹോട്ടലിലേക്കും അവിടെ നിന്ന് രാജ്ഭവനില്‍ നടക്കുന്ന ഡി ലിറ്റ് വിതരണ ചടങ്ങില്‍ പങ്കെടുക്കുക. ഹോട്ടലിലേക്ക് മടങ്ങുക. വീണ്ടും വിമാനത്താവളത്തിലേക്ക് ഇങ്ങനെയായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഷെഡ്യൂള്‍. അതിനെ വളച്ച് തിരിച്ചത് ഞാനാണ്. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തിനേയും സന്ദര്‍ശിച്ചത് നിയമവിരുദ്ധമായിട്ടാണ്. ക്ലിഫ് ഹൗസിലെ സന്ദര്‍ശനത്തിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ല. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം അന്ന് എഡിജിപി ആയിരുന്ന മനോജ് എബ്രഹാമിനെ വിളിച്ച് പൈലറ്റ് വാഹനം വഴി തിരിച്ചുവിട്ടവളാണ് ഞാന്‍. ഇവരുടെ നിര്‍ദേശപ്രകാരം ഞാന്‍ തന്നെയാണ് അതൊക്കെ ചെയ്തത്’സ്വപ്‌ന പറഞ്ഞു.

ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചത്. വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിനാണ് അങ്ങനെ ചെയ്തത്. യൂസഫലി അടക്കമുള്ള മറ്റുള്ളവരുടെ സാന്നിധ്യമില്ലാതെ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഷാര്‍ജ ഭരണാധികാരിയുമായി സംസാരിച്ച് റെഡിയാക്കാനായിരുന്നു ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. അന്ന് അവിടെവച്ച് മുഖ്യമന്ത്രി, വീണ വിജയന്‍, കമല ഇങ്ങനെയുള്ളവരൊക്കെ ഷാര്‍ജ ശൈഖിന് ഗിഫ്റ്റ് നല്‍കിയിട്ടുണ്ട്. കൈക്കൂലി നല്‍കിയെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇവര്‍ കണ്ടതിനേക്കാള്‍ അപ്പുറം ഷാര്‍ജ ശൈഖ് കണ്ടിട്ടുണ്ട്. ഇതൊന്നും അവര്‍ സ്വീകരിക്കില്ല. എന്റെ പക്കല്‍ വീഡിയോ ഉണ്ടെന്നും സ്വപ്‌ന പറഞ്ഞു.

കോണ്‍സുല്‍ ജനറലിനെ ഉപയോഗിച്ച് കറന്‍സി ഇവിടെ നിന്ന് കൊടുത്തുവിടുകയായിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ തൊഴുത് നില്‍ക്കാത്തവരുണ്ടോ. എന്നാല്‍ യുഎഇയില്‍ അത് ലഭിക്കില്ല. ആ സൗകര്യമാണ് ഞാന്‍ ഒരുക്കി നല്‍കിയതെന്നും സ്വപ്ന സുരേഷ് പറയുന്നു.