വിദ്വേഷ മുദ്രാവാക്യം പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് പി എ നവാസ് അറസ്റ്റില്‍.

Print Friendly, PDF & Email

പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് പി എ നവാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രകടനത്തിൻ്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മതവിദ്വേഷം ഉണ്ടാക്കുന്ന പ്രവൃത്തികൾ പാടില്ല എന്ന വ്യവസ്ഥ ലംഘിച്ചതിനാണ് പ്രകടനത്തിൻ്റെ സംഘാടകനായ ജില്ലാ പ്രസിഡൻറ് നവാസിനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിലെ വീട്ടിലെത്തിയാണ് പി എ നവാസിനെ കസ്റ്റഡിയിലെടുത്തത്. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടി മതസ്പർദ്ദ വളർത്തുന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കുട്ടിയെ കൊണ്ടുവന്നവരെയും സംഘാടകരെയും പ്രതിചേർത്ത് കേസെടുത്തിരുന്നു. Also Read – സ്റ്റേറ്റ് കാർ ഉപേക്ഷിക്കും, സന്ധ്യ കഴിയുമ്പോൾ മന്ത്രിമാർ ജാതിയും ഉപജാതിയും നോക്കി വീടുകളിലെത്തും; ഇടതിന്റെ തൃക്കാക്കര പ്രചാരണത്തിൽ തിരുവഞ്ചൂർ… മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളെ കൂടി പ്രതിചേർക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തിലെ ഗൂഡാലോചന അടക്കം അന്വേഷിക്കും. ദൃശ്യങ്ങൾ തെളിവുകളായി ശേഖരിച്ച് കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ റാലിയിലാണ് പ്രവർത്തകൻ്റെ തോളിലേറി എത്തിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.

Pravasabhumi Facebook

SuperWebTricks Loading...