മഴപ്പഴഞ്ഞിയിൽ ഭദ്രാ–സരസ്വതി ക്ഷേത്രത്തിൽ അഷ്ടബന്ധകലശം നടത്തി
കാരാഴ്മ (ചെന്നിത്തല) ∙ മഴപ്പഴഞ്ഞിയിൽ ശ്രീഭദ്രാ–ശ്രീസരസ്വതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്ന പരിഹാരക്രിയകളും അഷ്ടബന്ധകലശവും ഉപദേവതകളുടെ പ്രതിഷ്ഠാകർമവും തന്ത്രി അടിമുറ്റത്തുമഠം എ.ബി.ശ്രീകുമാർ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. വൈകിട്ട് ഉലച്ചിക്കാട് ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്നു ക്ഷേത്രത്തിലേക്കു നടന്ന എതിരേൽപ്പിൽ ഒട്ടേറെ ഭക്തർ പങ്കെടുത്തു.വെട്ടിക്കോട് ഇല്ലം ശ്രീവത്സൻ നമ്പൂതിരി, അനന്തു എൻ. നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ സർപ്പബലിയും നടന്നു.
സാംസ്കാരിക സമ്മേളനത്തിൽ വൈസ്പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം ഇ.കെ.രാമക്കുറുപ്പിനെ ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണക്കുറുപ്പ്, സെക്രട്ടറി അനീഷ് വി.കുറുപ്പ്, ട്രഷറർ ജി.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി സംതോഷ് കുമാർ, കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണക്കുറുപ്പ്, മോഹൻദാസ്, രാധാകൃഷ്ണൻനായർ, അജിത്ത്കുമാർ, വിനോദ്കുമാർ, അരുൺ ആർ.കുറുപ്പ്, ചന്ദ്രജ്, അശ്വിൻ പ്രകാശ് തുടങ്ങിയവർ നേതൃത്വം നല്‍കി.