കറുത്ത സ്വർണ്ണം അഥവാ കരിമണൽ ……..

Print Friendly, PDF & Email

കറുത്ത സ്വർണ്ണം അഥവാ കരിമണൽ ……..
കേരളത്തിൽ കുറച്ച് ദിവസമായി നടക്കുന്ന ചർച്ചയുടെ മർമ്മം കരിമണൽ ആണ്. കുരുടൻ ആനയെ കണ്ട പോലെയാണ് കരിമണൽ ചർച്ച നടക്കുന്നത്. ഇതിന് ഒരു ചരിത്രം കൂടി ഉണ്ട്. കേരളത്തിൽ നിന്ന് വിദേശത്തേക്ക് കയറ്റി അയയ്ക്കുന്ന കയറിന് തൂക്കം കിട്ടാൻ വേണ്ടി അന്ന് കയർ കരിമണലിൽ മുക്കുന്ന പതിവ് ഉണ്ടായിരുന്നു. കയറിൽ തിളങ്ങുന്ന പഥാർത്ഥം ശ്രദ്ധിച്ച ഹെർഷോംബർഗ് എന്ന ജർമ്മൻ കെമിസ്റ്റ് ആണ് ആദ്യമായി കറുത്ത സ്വർണ്ണത്തെ കണ്ടെത്തുന്നത്. കേരള തീരത്തെ കരിമണലിലെ മോണസൈറ്റിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ അദ്ദേഹം ഇത് വേർതിരിച്ചെടുക്കാൻ 1910 തമിഴ്നാട്ടിലെ മണവാളക്കുറിച്ചിയിലും ചവറയിലും രണ്ട് പ്ലാന്റുകൾ സ്ഥാപിച്ചു. കരിമണലിന്റെ മൂല്യം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഹെർഷോംബർഗിനെ ജർമ്മൻ ചാരൻ എന്ന് മുദ്രകുത്തി ജയിലിൽ അടച്ചു. അതിന് ശേഷം
ദിവാൻ സർ. സി.പി.രാമസ്വാമി അയ്യരുടെ
സ്വതന്ത്ര തിരുവിതാംകൂർ വാദത്തിന് ബ്രിട്ടീഷ് പാർലമെന്റിലെ ഒരു കൂട്ടം എം.പി. മാർ വലിയ പിന്തുണ നൽകിയിരുന്നു. കാരണം നമ്മുടെ തീരത്തെ കരിമണലിന്റെ വിലയും പ്രാധാന്യവും തരിച്ചറിഞ്ഞവരായിരുന്നു ബ്രിട്ടീഷുകാർ. ഇന്ത്യയിൽ ഒറീസ്സയിലും, ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാർ എന്നിവിടങ്ങളിൽ എല്ലാം കരിമണൽ ഉണ്ടെങ്കിലും കേരളത്തിലെ കരിമണലിന് ഒരു പ്രത്യേകതയുണ്ട്. മറ്റിടങ്ങളിൽ എല്ലാം വലിയൊരു ഭൂപ്രദേശത്ത് ഖനനം നടത്തുമ്പോഴാണ് ചെറിയ അളവിൽ ധാതുക്കൾ ലഭിക്കുന്നത്. എന്നാൽ നീണ്ടകര മുതൽ കായംകുളം വരെയുള്ള 23 കി.മീറ്റർ ചുറ്റളവിലെ കടലിലെയും കരയിലെയും 95% മണ്ണിലും ഈ ധാതുക്കൾ ഉണ്ട് എന്നതാണ് കേരളക്കരയിലെ കരിമണലിന്റെ പ്രത്യേകത. ഇനി ഇതിന്റെ സാമ്പത്തിക വശം കൂടി പരിശോധിക്കാം. ഭാവിയിലെ ന്യൂക്ലിയർ ഇന്ധനമായ തോറിയത്തിന്റെ നിർമ്മാണത്തിനായി മോണോസൈറ്റ് മാറ്റി വെക്കുന്നതിതാൻ അതിന്റെ കയറ്റുമതി നടക്കുന്നില്ല. കിലോയ്ക്ക് വെറും 4 രൂപ വിലയുള്ള ഇൽമനൈറ്റിൽ നിന്നാണ് കിലോയ്ക്ക് 100 രൂപ വിലയുള്ള ടൈറ്റാനിയം ഡയോക്‌സൈഡ് നിർമ്മിക്കുന്നത്. അതേ പോലെ കിലോയ്ക്ക് വെറും 4 രൂപ വില മാത്രമുള്ള ഇൽമനൈറ്റിൽ നിന്ന് ഉത്പാദിപിക്കുന്ന ഒരു കിലോ ടൈറ്റാനിയം മെറ്റലിന്റെ വില 25 അമേരിക്കൻ ഡോളറാണ്. ചവറ ഖനന മേഖലയിലെ ഒരു സെന്റ് ഭൂമിയിൽ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ വില 50 ലക്ഷം രൂപ അതായത് കേരള തീരത്തെ ഒരു ചതുരശ്ര മീറ്റർ ഭൂമിയിൽ 475 കിലോ ഇൽമനൈറ്റ്, 146 കിലോ സിലിക്കൺ, 122 കിലോ സിലിമനൈറ്റ്, 61 കിലോ റൂട്ടൈൽ എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു സ്വർണ്ണ ഖനിയിലെ ഒരു ചതുരശ്രമീറ്റർ മണ്ണിൽ നിന്ന് പരമാവധി ലഭിക്കുന്നത് കേവലം 4 ഗ്രാം സ്വർണ്ണമാണ്. എന്നാൽ കേരള തീരത്തുള്ള കരിമണലിന്റെ വില കണക്കാക്കിയാൽ ലക്ഷക്കണക്കിന് കോടി രൂപ വില വരും. അതിലുപരി മോണോസൈറ്റിൽ നിന്നും ഉദ്‌പാദിപ്പിക്കുന്ന തോറിയം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം. ഇന്ത്യയിലെ 2,90,000 ടൺ തോറിയം നിക്ഷേപത്തിന്റെ 17.25 ശതമാനവും ചവറയിലാണ്. ചവറ സ്വദേശിയും ലോക പ്രശസ്ത ന്യൂക്ലിയർ സയന്റിസ്റ്റുമായ ഡോ. പ്ലാസിഡ് റൊഡ്രിഗ്‌സിന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ തോറിയത്തിൽ നിന്ന് 380000 മെഗാവാട്ട് എന്ന കണക്കിൽ 700 വർഷത്തേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കാം. ഇതിന്റെ 17.25 ശതമാനമായ 65550 മെഗാവാട്ട് വൈദ്യുതി 700 വർഷത്തേക്ക് കേരളത്തിൽ ഉത്പാദിപ്പിക്കാൻ കഴിയും. ഇതിന്റെ വില ഒന്ന് കണക്ക് കൂട്ടി നോക്കുക. സൗദി അറേബ്യയിലെ അവശേഷിക്കുന്ന എണ്ണ നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ 42 ഇരട്ടി സമ്പത്ത് കേരള തീരത്ത് മാത്രം ഉണ്ട്. ഇത്രയും സമ്പത്തുള്ള ഒരു സംസ്ഥാനത്ത് ദാരിദ്ര്യം മാത്രം പറയാൻ വിധിക്കപ്പെട്ട ധനമന്ത്രിമാർ ഭിക്ഷ പാത്രവുമായി കേന്ദ്രത്തിന്റെ പടിവാതിക്കൽ ഇരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓരോ മലയാളിയെയും തലവര മാറ്റി വരയ്ക്കാൻ ശേഷിയുള്ള ഈ അമൂല്യ സമ്പത്ത് കൊള്ളയടിക്കാനുള്ള സഹായത്തിനാണ് ഭരണ – പ്രതിപക്ഷ-കേന്ദ്ര മുന്നണി നേതാക്കൾ മാസാമാസം കോടികൾ കൈപ്പറ്റുന്നത്. ഓരോ മലയാളിയുടെയും പോക്കറ്റിലേക്ക് വരേണ്ട പണമാണ് നേതാക്കളുടെ പോക്കറ്റിലേക്ക് പോകുന്നത്. ഇവർ പുതുപ്പള്ളിയിൽ കീരിയും പാമ്പും. നിയമസഭയിൽ ഭായി …. ഭായി. അപ്പോഴും നമുക്ക് ജയ് വിളിക്കാം നമ്മുടെ നേതാക്കൾക്ക് വേണ്ടി ………. സോഷ്യലിസത്തിന് വേണ്ടി

Pravasabhumi Facebook

SuperWebTricks Loading...