നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി.
നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം സമയം നീട്ടാൻ വിചാരണ കോടതി ജഡ്ജിക്ക് നിർദ്ദേശം നൽകാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇക്കാര്യത്തിൽ തീരുമാനം വിചാരണകോടതിക്ക് എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് വിചാരണ നീട്ടണമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാം. വിചാരണകോടതി സമയം നീട്ടാൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടാൽ അപ്പോൾ പരിഗണിക്കും. സമയം നീട്ടണമെന്ന ആവശ്യം വിചാരണ കോടതിക്കുണ്ടെങ്കിൽ തങ്ങളെ സമീപിക്കാമെന്നും നീതിയുക്തമായ തീരുമാനം വിചാരണകോടതി ജഡ്ജിക്ക് എടുക്കാമെന്നും സുുപ്രീം കോടതി അറിയിച്ചു. സര്‍ക്കാരിന്‍റെ ആവശ്യം തള്ളണമെന്ന് ദിലീപിനായി മുതിർന്ന അഭിഭാഷകൻ മുകള്‍ റോത്തഗി സുപ്രീം കോടതിയില്‍ എടുത്ത നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു