രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ചിത്രകല പരിപാടി കളറത്തോൺ 13-ആം പതിപ്പ് ആരംഭിച്ചു.
ന്യൂഡൽഹി, ബെംഗളൂരു, ലഖ്‌നൗ, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളം ഒരു ലക്ഷത്തിലധികം ആളുകളുടെ പങ്കാളിത്തം ഉൾക്കൊണ്ടുള്ള ഏറ്റവും വലിയ ചിത്രകല മേളയാണിത്. ഈ പതിപ്പിൽ രാജ്യത്തുടനീളം പരിപാടി സംഘടിപ്പിക്കും.
Kannur 2021. ഇത്തവണത്തെ കളറത്തോൺ പതിപ്പിൽ ഏകദേശം ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കളറത്തോൺ – ഡ്രോ യുവർ ഇമേജിനേഷൻ (നിങ്ങളുടെ ഭാവനയെ വരയ്ക്കുക) എന്നത് ബ്രീത്ത് എന്റർടൈൻമെന്റിന്റെയും കിഡ്‌സ്‌ചൗപലിന്റെയും സംയുക്ത സംരംഭമാണ്. ചിത്രരചനയുടെ ഭാവനയെ കഴിയുന്നത്ര ക്രിയാത്മകമായി മുൻപിലുള്ള കടലാസുകളിൽ പകർത്തുകയും ഇത് വഴി ഓരോരുത്തരുടെയും സന്തോഷം നിലനിർത്തുകയുമാണ് പരിപാടി ലക്ഷ്യമിടുന്നത്. കുട്ടികൾക്കും കൗമാരക്കാർക്കും ഒരുപോലെ അവരുടെ ഏകതാനമായ ദിനചര്യയിൽ നിന്ന് രക്ഷപ്പെടാൻ ഈ പരിപാടി സഹായകമാകും. കൂടാതെ ഈ പ്രായ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈൻ ആയി ചിത്രരചന നടത്തുന്നതിന്റെ എക്‌സ്‌ക്ലൂസീവ് വേൾഡ് റെക്കോർഡുകളും പരിപാടിക്ക് ലഭിക്കുന്നതാണ്.
മത്സരത്തിനായുള്ള അപേക്ഷകൾ നവംബർ 14ന് ആരംഭിക്കും. അപേക്ഷകളുടെ വിവരങ്ങൾ KidsChaupal ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.
കളറത്തോണിന്റെ ആദ്യ പന്ത്രണ്ട് സീസണുകളും ഓഫ്‌ലൈൻ ആയാണ് നടന്നിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം കലാകാരന്മാരുടെ ആരോഗ്യപരിരക്ഷ കണക്കിലെടുത്താണ് പരിപാടി ഓൺലൈൻ ആയി സംഘടിപ്പിച്ചത്. കിഡ്‌സ്‌ചൗപൽ ഇടപെട്ട് പരിപാടി ഓൺലൈനിൽ നടത്താൻ മുൻകൈ എടുത്തു. പതിനാറുകാരിയായ ബഹുമുഖ പ്രതിഭയും കലാകാരിയും, കിഡ്‌സ്‌ചൗപാലിന്റെ ബ്രാൻഡ് അംബാസഡറുമായ തിസ്യാ സിംഗ് ഈ വർഷത്തെ കളർത്തോണിന്റെ മുഖചിത്രമാകും. കിഡ്‌സ്‌ചൗപാലിന്റെ സഹസ്ഥാപകരായ ശ്രീ ധീരജ് സിംഗ്, ശ്രീ ആശിഷ് ശ്രീവാസ്തവ, ശ്രീ ദേവേന്ദ്ര ജയ്‌സ്വാൾ എന്നിവർ കുട്ടികൾക്ക് അവരുടെ ക്രിയാത്മകമായ അഭിരുചികൾ അനാവരണം ചെയ്യുന്നതിനായി ഒരു പാൻ ഇന്ത്യ ഇവന്റ് വിഭാവനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള കുട്ടികളെ അവരുടെ ആപ്പ് വഴി പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കും.
” കളറത്തോൺ ദിനമായി ആചരിക്കുന്ന ഒരു ദിവസം രാജ്യത്തുടനീളമുള്ള ഇന്ത്യക്കാർ ചിത്രകലയിൽ പങ്കാളികളാകുന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാടെന്ന് കളറത്തോൺ സ്ഥാപക ട്രസ്റ്റി കിഷോർ ജോസഫ് പറയുന്നു”
മികച്ച മുന്നൂറ് ചിത്രരചനകൾ കളറത്തോണിന്റെ ചാരിറ്റി പങ്കാളിക്ക് നൽകും. ഓരോ വിഭാഗത്തിലെയും മികച്ച ഇരുനൂറ് പെയിന്റിംഗുകൾ ഞങ്ങളുടെ യുവ പ്രതിഭകൾക്ക് സംരംഭകരാകാൻ shop.kidschaupal.comൽ വാങ്ങാൻ ലഭ്യമാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെ, സർഗ്ഗാത്മകതയും കലയും ഇല്ലാത്ത ഒരു ജീവിതം ഒരിക്കലും വർണ്ണാഭമായിരിക്കില്ല എന്ന് ആളുകളെ ഓർമ്മിപ്പിക്കുകയും അവരെ ചിത്രകലയിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന യുവ സർഗ്ഗപ്രതിഭകളുടെ പരിസമാപ്തിയാകും ഈ പരിപാടി.
പരിപാടിയുടെ സവിശേഷതകൾ
• പ്രവേശനം സൗജന്യമായിരിക്കും
• ശിശുദിനമായ നവംബർ 14 മുതൽ ഡിസംബർ 15 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്
• മൂന്ന് വ്യത്യസ്ത പ്രായ വിഭാഗങ്ങൾ – ആർട്ട് ട്രീറ്റ് (എൽകെജി മുതൽ രണ്ടാം ക്ലാസ് വരെ); ഷേഡുകളെ കുറിച്ച് എല്ലാം (മൂന്ന് മുതൽ ഏഴാം ക്ലാസ് വരെ); ക്രിയേറ്റീവ് സ്ട്രീക്ക് (എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ)
• സമർപ്പിക്കേണ്ട രീതി: A3/A4 ഡ്രോയിംഗ് ഷീറ്റ് അല്ലെങ്കിൽ ക്യാൻവാസിൽ മാത്രമായിരിക്കും ചിത്രങ്ങൾ വരക്കേണ്ടത്
• എക്സ്ക്ലൂസീവ് വേൾഡ് റെക്കോർഡിന്റെ ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് അഥവാ ഇ- സർട്ടിഫിക്കറ്റ് ഓരോ ഓരോ സമർപ്പണത്തിനും ലഭിക്കും
• 600 മികച്ച പെയിന്റിംഗുകൾ (ഓരോ വിഭാഗത്തിലും 200) കിഡ്‌സ്‌ചൗപ്പൽ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ ലേലത്തിന് തിരഞ്ഞെടുക്കും – shop.kidschaupal.com എന്നതാണ് വെബ്സൈറ്റ്
• അതിപ്രകത്ഭരായ ജഡ്ജിങ് പാനലുകൾ തിരഞ്ഞെടുക്കുന്ന 15 മികച്ച പെയിന്റിംഗുകൾക്ക് (ഓരോ വിഭാഗത്തിലും 5) മെഗാ ഇവന്റിൽ പാരിതോഷികം നൽകും.

