പോസ്റ്റല്‍ വോട്ട് അട്ടിമറി; പോലിസ് അസോസിയേഷന്‍റെ പങ്ക് അന്വേഷിക്കാന്‍ ഉത്തരവിട്ട് ടിക്കാറാം മീണ

Print Friendly, PDF & Email

പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പോലിസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വിശദാന്വേഷണത്തിനു നിര്‍ദേശം നല്‍കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. വിശദമായ അന്വേഷണം നടത്തി15നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തട്ടിപ്പില്‍ വിദാംശങ്ങള്‍ അന്വേഷിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച മറ്റ് പരാതികളിലും അന്വേഷണം നടത്തണം എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണ ഡിജിപിക്ക് നിര്‍ദേശം നല്‍കി. വിഷയത്തില്‍ പോലീസ് അസോസിയേഷന്റെ ഇടപെടല്‍ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണം എന്നാണ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.