താലിബാന്‍ തീവ്രവാദികള്‍ക്ക് 15നും 45നും ഇടയിലുള്ള പെണ്‍കുട്ടികളെ നല്‍കാന്‍ നിര്‍ദ്ദേശം

Print Friendly, PDF & Email

അഫ്ഘാനിസ്ഥാനിലെ താലിബാൻ പോരാളികളുമായി വിവാഹിതരാകാൻ 15 വയസിന് മുകളിലുള്ള പെൺകുട്ടികളുടെയും 45 വയസിന് താഴെയുള്ള വിധവകളുടെയും പട്ടിക നൽകണമെന്ന് താലിബാന്‍ നേതൃത്വം ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. തങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങളിലെ എല്ലാ ഇമാമുകള്‍ക്കും മുല്ലകള്‍ക്കും താലിബാൻ കൾച്ചറൽ കമ്മിഷന്റെ പേരിൽ പുറത്തിറക്കിയ കത്തിൽ പറയുന്നതായിയാണ് ദി സൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 15 വയസിന് മുകളിലുള്ള പെൺകുട്ടികളുടെയും 45 വയസിന് താഴെയുള്ള വിധവകളുടെയും പട്ടിക നൽകാൻ പ്രാദേശിക മതനേതാക്കളോട് താലിബാൻ ഉത്തരവിട്ടിരിക്കുന്നത്. തങ്ങളുടെ പോരാളികളെ കൊണ്ട് ഇവരെ വിവാഹം കഴിപ്പിച്ച് പാകിസ്ഥാനിലെ വസീറിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അവിടെവച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുമെന്നും ഇവരെ പുനഃസംഘടിപ്പിച്ച് ഇസ്ലാമിനു നിരക്കുന്നവരായി മാറ്റുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

താലിബാന്‍ ആധിപത്യം സ്ഥാപിച്ച തഖാർ പ്രവിശ്യയിലെ ജില്ലകളിൽ പുരുഷ ബന്ധുക്കളില്ലാതെ സ്ത്രീകൾ വീട്ടിൽ നിന്നും പുറത്ത് പോകുന്നത് വിലക്കിയതായും താടിവളർത്താൻ പുരുഷൻമാരെ നിർബന്ധിക്കുന്നതായും റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് 1നും 45നും ഇടയിലുള്ള വിവാഹം കഴിക്കാത്തതോ ഭര്‍ത്താക്കന്മാരില്ലാത്തതോ ആയ യുവതികളെ താലിബാന്‍ തീവ്രദികളുടെ ഭാര്യമാരാക്കനുള്ള നീക്കം നടത്തുന്നത്. കൂടുതല്‍ യുവാക്കളെ താലിബാന്‍ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് ഐഎസ്ഐഎസ് പയറ്റി വിജയിച്ച ഈ തന്ത്രം താലിബാനും നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •