സംസ്ഥാന സര്‍ക്കാരിന് തിരച്ചടി. കിറ്റക്സ് ഗ്രൂപ്പ് തെലുങ്കാനയില്‍ ആദ്യഘട്ടത്തില്‍ 1000 കോടി നിക്ഷേപിക്കും.

Print Friendly, PDF & Email

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കുട്ടികള്‍ക്കുള്ള വസ്ത്രനിര്‍മാതാക്കളായ കിറ്റെക്‌സ് ഗ്രൂപ്പ് ആയിരം കോടിയുടെപ്രാരംഭ നിക്ഷേപത്തോടെ തെലങ്കാനയില്‍ രംഗപ്രവേശം ചെയ്യുമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ. ടി. രാമ റാവു. കിറ്റെക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. വാറങ്കലിലുള്ള കകതിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കില്‍ കിറ്റെക്‌സിന്റെ ഫാക്ടറികള്‍ സ്ഥാപിക്കും. ടെക്‌സ്‌റ്റൈല്‍ പ്രോജക്ടിനായി വാറങ്കലില്‍ 1,000 കോടി രൂപ നിക്ഷേപിക്കാനുള്ള കരാര്‍ സ്ഥിരീകരിക്കുന്നതായി കിറ്റെക്‌സ് എംഡി ജേക്കബ് സാബു പ്രസ്താവനയില്‍ പറഞ്ഞു. രണ്ടു വർഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക. ഈ നിക്ഷേപം തെലങ്കാനയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക്ഷ ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബും സംഘവും ഇന്ന് തെലങ്കാന സര്‍ക്കാർ അയച്ച പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലെത്തിയത്. മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷം നടത്തിയ ചര്‍ച്ചയിലാണ് പ്രാരംഭമായി 1000 കോടിയുടെ നിക്ഷേപം നടത്തുവാനുള്ള തീരുമാനത്തില്‍ കിറ്റക്സ് ഗ്രൂപ്പ് എത്തിയത്. കേരള സര്‍ക്കാരിന് കനത്ത തിരച്ചടിയായിരിക്കുകയാണ് കിറ്റക്സ് ഗ്രൂപ്പിന്‍റെ ഈ തീരുമാനം.

  •  
  •  
  •  
  •  
  •  
  •  
  •