‘സ്റ്റാന്‍ലി’ന്‍റെ മന്ത്രിസഭയില്‍ ‘ഗാന്ധി’യും ‘നെഹ്റു’വും അംഗങ്ങള്‍…!
തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്ന എട്ടാമത്തെ വ്യക്തിയായ എം,കെ സ്റ്റാന്ർലിന്‍ന്‍റെ മന്ത്രിസഭയില്‍ ഗാന്ധിയും നെഹ്റുവും അംഗങ്ങള്‍. താന്‍ ഒരു കമ്യൂണിസ്റ്റ് ആണെന്ന് പലപ്പോഴും അവകാശപ്പെട്ടിരുന്ന കലെെജ്ഞർ കരുണാനിധി സോവിയറ്റ് യൂണിയന്റെ എക്കാലത്തേയും നേതാവായ ജോസഫ് സ്റ്റാന്‍ലിന്റെ ഓർമയ്ക്കായി ആണ് മകന് സ്റ്റാലിൻ എന്നു പേരിട്ടത്. എം.കെ സ്റ്റാലിൻ ജനിച്ച് നാലാം ദിവസമാണ് ജോസഫ് സ്റ്റാലിൻ അന്തരിച്ചത്. താന്‍ പെരിയാറിനെ പരിചയപ്പെട്ടിരുന്നില്ലെങ്കിൽ കമ്മ്യൂണിസ്റ്റാകുമായിരുന്നുവെന്ന് പലതവണ പറഞ്ഞിട്ടുള്ള എം. കരുണാനിധി മകന് ഇഷ്ടനേതാവിന്‍റെ പേരിടുവാന്‍ പിന്നെ ഒട്ടും അമാന്തിച്ചില്ല. സോവിയറ്റ് നേതാവിന്റെ ഓർമയ്ക്കായി ആ പേരു തന്നെ മകന് നൽകുകയായിരുന്നു. പക്ഷെ, അന്ന് അദ്ദേഹം പോലും ഒര്‍ത്തു കാണില്ല; തന്‍റെ മകന്‍റെ മന്ത്രിസഭയില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ സാരഥികളുടെ പേരുധാരികള്‍ ഉണ്ടാകുമെന്ന്.
ആര്‍.കെ ഗാന്ധി, കെ.എന്‍ നെഹ്റു എന്നിവരാണ് സ്റ്റാന്‍ലിന്‍ മന്ത്രിസഭയിലെ ദേശീയ നേതാക്കളുടെ പേരുകാരായ മന്ത്രിമാര്‍. ആര്‍.ഗാന്ധി ടെക്‌സ്റ്റൈയിൽസ് മന്ത്രിയാണ്. നെഹറു ആകട്ടെ നഗര വികസന, മുനിസിപ്പൽ ഭരണ വകുപ്പു മന്ത്രിയും. റാണിപേട്ട് ജില്ലയിൽ നിന്നും നാലു തവണ എംഎല്‍എ ആയിട്ടുള്ള ആര്‍.കെ ഗാന്ധി ആദ്യമായാണ് മന്ത്രി ആകുന്നത്. കെ.എന്‍ നെഹ്റു ആകട്ടെ തിരുച്ചിറപ്പളളിയിൽ നിന്നുളള ഡിഎംകെ യുടെ ശക്തനായ നേതാവാണ്. അദ്ദേഹം നാലാം തവണയാണ് മന്ത്രിയാകുന്നത്. ഗാന്ധി എന്ന് പേരുളള രണ്ടാമതൊരാൾ കൂടി തമിഴ്നാട് നിയമസഭയിൽ എത്തിയിട്ടുണ്ട്. എം.ആര്‍ ഗാന്ധി. നാഗർകോവിൽ മണ്ഡലത്തിൽ നിന്നും വിജയിച്ച ഇദ്ദേഹം ബിജെപി അംഗമാണ്. നേതാക്കളെ ആരോധനയോടെ കാണുന്ന തമിഴ് നാട്ടില്‍ ഗാന്ധി, നെഹ്റു, ജവഹർ, ബോസ് (സുഭാഷ് ചന്ദ്രബോസ്) തുടങ്ങിയ പേരുകളെല്ലാം സർവ്വ സാധാരണമാണ്.