കര്‍ഷകര്‍ക്കു നേരെ നടത്തിയ അതിക്രമങ്ങളെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം

Print Friendly, PDF & Email

റിപ്പബ്ലിക്ക് ദിനത്തില്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടയില്‍ പൊലീസ് കര്‍ഷകര്‍ക്കു നേരെ നടത്തിയ അതിക്രമങ്ങളെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മറ്റു വഴികളില്ലായിരുന്നു. അതിനാല്‍ ആണ് കണ്ണീര്‍ വാതകം, ജലപീരങ്കി, ബലപ്രയോഗം എന്നിവ ഉപയോഗിക്കേണ്ടിവന്നതെന്ന് ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ പറഞ്ഞു.

കര്‍ഷകര്‍ കലാപം നടത്തി, സര്‍ക്കാര്‍ സ്വത്തുവകകള്‍ നശിപ്പിച്ചു, അതിനാല്‍ പൊലീസിന് മറ്റ് മാര്‍ഗങ്ങളുണ്ടായില്ല. റാലിക്കിടയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും മാസ്‌ക് ധരിക്കാതെ ആളുകള്‍ കൂട്ടം കൂടി നിന്നെന്നും ആണ് ലോകസഭയില്‍ ആഭ്യന്തര സഹമന്ത്രി വിശദീകരിച്ചത്. പ്രതിഷേധത്തിനിടെ മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആലോചനയില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. റാലിക്കിടെ ഒരു കര്‍ഷകന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •