സമരഭൂമിയില്‍ നിന്ന് കര്‍ഷകരെ കാണുന്നില്ല പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി സംശയം.

Print Friendly, PDF & Email

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് പരാതി. പഞ്ചാബിന്റെ വിവിധയിടങ്ങളിൽ നിന്ന് ട്രാക്ടർ റാലിയിൽ പങ്കെടുക്കാനെത്തിയ കർഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം കാണാതായത്. പഞ്ചാബിലെ താത്താരിവാല ഗ്രാമത്തിൽ നിന്നുള്ള പന്ത്രണ്ട് കർഷകരെ കാണാതായതായി ജനുവരി 26ന് തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പഞ്ചാബ് ഹ്യൂമൺ റൈറ്റ്‌സ് ഓർഗനൈസേഷൻ എന്ന സന്നദ്ധ സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവരില്‍ പലരും പോലീസ് കസ്റ്റഡയിലാണെന്ന് സംശയിക്കുന്നതായി സംഘടന ഭാരവാഹികള്‍ പറയുന്നു. പോലീസ് കസ്റ്റഡിയിലെടുക്കുന്ന പ്രതിക്ഷേധക്കാരെ പോലീസ് സ്റ്റേഷനില്‍ നിന്ന് നേരിട്ട് മജിസ്ട്രേറ്റിന് മുന്പില്‍ ഹാജരാക്കി നേരെ ജയിലിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഇവരെ അറസ്റ്റ് ചെയ്ത വിവരം ബന്ധുക്കളെ അറിയിക്കുവാന്‍ പോലീസ് തയ്യാറാകുകയോ അറസ്റ്റ് ചെയ്യപ്പെട്ടവരെ അതിന് അനുവദിക്കുകയോ ചെയ്യുന്നില്ല. എല്ലാ മാനുഷിക മൂല്യങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ അവകാശങ്ങളും ലേഘിച്ചുകൊണ്ട് നടത്തുന്ന് പോലീസ് നടപടികളാണ് ഇത്രയും പേര്‍ അപ്രത്യക്ഷരായതിനു പിന്നിലെന്ന് സംശയിക്കുന്നു.

  •  
  •  
  •  
  •  
  •  
  •  
  •