അഹമ്മദ് പട്ടേല്‍ അന്തരിച്ചു.

Print Friendly, PDF & Email

മുതിര്‍ന്ന കോണ്‍ഗസ് നേതാവും എഐസിസി ട്രഷററുമായ അഹമ്മദ് പട്ടേല്‍ (71)അന്തരിച്ചു. പുലര്‍ച്ച 3.30 ഓടെയായിരുന്നു അന്ത്യം. മകൻ ഫൈസൽ പട്ടേലാണ് മരണവിവരം പുറത്തു വിട്ടത്. കോവിഡ് ബാധിതനായ അദ്ദേഹം ചികിത്സയിലായിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബര്‍ 15 ഓടെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നു. നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ പട്ടേല്‍ മൂന്നു തവണ ലോക്‌സഭയിലും അഞ്ച് തവണ രാജ്യസഭയിലും അംഗമായി.

യുപിഎ സ‍ർക്കാ‍ർ അധികാരത്തിലിരുന്ന പത്ത് വ‍ർഷവും പാ‍ർട്ടിയുടേയും സർക്കാരിലേയും നി‍ർണായക അധികാര കേന്ദ്രമായിരുന്ന അഹമ്മദ് പട്ടേൽ. ​ഗാന്ധി-നെഹ്റു കുടുംബത്തിൻ്റെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. 2004-ൽ യുപിഎ അധികാരത്തിൽ എത്തിയപ്പോൾ സോണിയ ​ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സ‍ർക്കാരിൻ്റേയും നടത്തിപ്പിൽ അദ്ദേഹം നി‍ർണായക പങ്കുവഹിച്ചു. കോൺ​ഗ്രസ് രാഷ്ട്രീയത്തിലെ നി‍ർണായക ശക്തിയായിരുന്നുവെങ്കിലും കോൺ​ഗ്രസ് ഭാ​ഗമായ ഒരു സ‍ർക്കാരിലും അദ്ദേഹം പങ്കാളി ആകാതെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മുഴുകുവാനായിരുന്നു അദ്ദേഹത്തിന്‍റെ താല്‍പര്യം.

  •  
  •  
  •  
  •  
  •  
  •  
  •