കോവിഡ് രോഗിക്ക് ചികിത്സ നിക്ഷേധിച്ചത് 18 ഹോസ്പിറ്റലുകള്‍. 9 സ്വകാര്യ ഹോസ്പിറ്റലുകള്‍ക്ക് ഷോകോസ് നോട്ടീസ്
ചികിത്സ നിക്ഷേധിച്ചതിനാല്‍ 58 വയസുകാരനായ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ 9 സ്വകര്യ ഹോസ്പിറ്റലുകള്‍ക്ക് ഷോകോസ് നോട്ടീസ് അയച്ച് കര്‍ണ്ണാടക ആരോഗ്യ വകുപ്പ്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ആരോഗ്യ വകുപ്പ് ഹോസ്പിറ്റലുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തില്‍ കോവിഡ് ബാധിച്ച് അത്യാസനനിലയിലായ രോഗിയെ കൊണ്ട് നഗരത്തിലെ 18 ഹോസ്പിറ്റലുകളിലാണ് കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായി രോഗിയുടെ ബന്ധുക്കള്‍ അലഞ്ഞു നടന്നത്. രോഗിയെ ഒരു ഹോസ്പിറ്റലുകളും തയ്യാറായില്ല. ബെഡും വെന്‍റിലേറ്റര്‍ സൗകര്യവും ഇല്ല എന്ന കാരണം പറഞ്ഞായിരുന്നു പല ഹോസ്പിറ്റലുകളും കോവിഡ് രോഗിക്ക് ചികിത്സ നിക്ഷേധിച്ചത്. തുടര്‍ന്ന് ഞായറാഴ്ച വൈകി രോഗി മരിച്ചു. ഐടി സിറ്റിയായ ബെംഗളൂരുവിന്‍റെ ചികിത്സ രംഗത്ത് അപര്യാപ്തത തുറന്നു കാട്ടുന്നതായിരുന്നു കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവം.എല്ലാ സ്വകാര്യ ഹോസ്പിറ്റലുകളും കോവിഡ് കരോഗികളെ ചികിത്സിക്കുവാന്‍ തയ്യാറാകണമെന്ന് മുന്പ് സംസ്ഥാന ഗവര്‍മ്മെന്‍റ് സ്വാകാര്യ ഹോസ്പിറ്റലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി യദ്യൂരപ്പ സ്വകാര്യ ഹോസ്പിറ്റലുകളുടെ മാനേജുമെന്‍റുകളുമായി ചര്‍ച്ചയും നടത്തിയിരുന്നു. അതിന്‍റെ പിന്നാലെയാണ് സര്‍ക്കാര്‍ ആശുപത്രികളടക്കം 18 ഹോസ്പിറ്റലുകള്‍ കോവിഡ് രോഗിക്ക് ചികിത്സ നിക്ഷേധിച്ച് രോഗി മരിക്കുവാനിടയായ സംഭവം ഉണ്ടായത്. ഇത് വ്യാപകമായ പ്രതിക്ഷേധത്തിന് ഇടയാക്കിയിരുന്നു
കണ്ണിഗ്ഹാം റോഡിലെ ഫോര്‍ട്ടീസ് ഹോസ്പിറ്റല്‍, മഹാവീര്‍ ജയിന്‍ ഹോസ്പിറ്റല്‍-വസന്തനഗര്‍, സുഗണ ഹോസ്പിറ്റല്‍-രാജാജിനഗര്‍, മണിപ്പാല്‍ ഹോസ്പിറ്റല്‍, ബ്രിന്ദാവന്‍ ഹോസ്പിറ്റല്‍-ചാമരാജ്പേട്ട്, രംഗദൊരൈ ഹോസ്പിറ്റല്‍-ചാമരാജ് പേട്ട്, വിക്രം ഹോസ്പിറ്റല്‍, സക്ര ഹോസ്പിറ്റല്‍, ബൗറിങ് ഹോസ്പിറ്റല്‍ എന്നീ ഹോസ്പിറ്റലുകള്‍ക്കാണ് ചികിത്സ നിക്ഷേധിച്ചതിന് കര്‍ണ്ണാടക പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലീഷ്മെന്‍റ് ആക്ട് – 2017(KPME Act) സെക്‍ഷന്‍ 11, 11A പ്രകാരം കര്‍ണ്ണാടക ഹെല്‍ത്ത് കമ്മീഷണര്‍ പങ്കജ് കുമാര്‍ പാണ്ഡെ ഷോകോസ് നോട്ടീസ് അയച്ചിരിക്കുന്നത്. കോവിഡ് രോഗിക്ക് ചികിത്സ നി ക്ഷേധിച്ച സംഭവം സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ടു പ്രകാരവും ഗുരുതരമായ കുറ്റമാണെന്ന് പാണ്ഡെ പറഞ്ഞു.
ബല്ലാരിയില്‍ മരിച്ച 8 കോവിഡ് രോഗികളുടെ മൃതശരീരങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളിയ സംഭവത്തിനു പിന്നാലെ കോവിഡ് രോഗിക്ക് ഹോസ്പിറ്റലുകള്‍ കൂട്ടത്തോടെ ചികിത്സ നിക്ഷേധിച്ച വാര്‍ത്ത കൂടി പുറത്തു വന്നതോടെ കര്‍ണ്ണാടക ആരോഗ്യ വകുപ്പ് തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ്.

