ഇറാന്‍ തിരിച്ചടിച്ചു… ലോകം യുദ്ധ ഭീതിയില്‍

Print Friendly, PDF & Email

യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍റെ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരണനാനന്തര ചടങ്ങുകള്‍ നടന്ന് വരുന്നതിനിടെ അമേരിക്കക്കെതിരെ ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി. ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് 12-ലധികം ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടാണ് അമരിക്കയെ ഇറാന്‍ വെല്ലുവിളിച്ചിരിക്കുന്നത്.
നാശനഷ്ടങ്ങള്‍ എത്രത്തോളം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. ഇറാന്‍ മിസൈലാക്രമണം നടത്തിയതാണും സ്ഥിരീകരിച്ചു. യു.എസ് സേനയെ ഭീകരസംഘമായി അംഗീകരിച്ച പ്രമേയത്തിന് ഇറാന്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച അംഗീകാരം നല്‍കിയതിനു പിന്നാലെ ആയിരുന്നു ഇറാന്‍റെ അക്രമണം.

മദ്ധ്യേഷ്യയിലെ യു.എസ് സൈനിക താവളങ്ങളായിരിക്കും ഇറാന്‍ ലക്ഷ്യമിടുക എന്ന കണക്കുകൂട്ടലില്‍ വന്‍ സൈനിക സന്നാഹമാണ് ഗള്‍ഫ് മേഖലയില്‍ അമേരിക്ക ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് സൈനികരെയാണ് മദ്ധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍ കൂടുതലായി അമേരിക്ക വിന്യസിപ്പിച്ചത്. യുദ്ധക്കപ്പലുകള്‍ക്ക് യു.എസ് മാരിടൈം അഡ്മിനിസ്‌ട്രേഷന്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇറാനോട് അതിര്‍ത്തി പങ്കിടുന്ന മദ്ധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍ എല്ലാം വന്‍തോതില്‍ യു.എസ് സേനാ സാന്നിദ്ധ്യമുണ്ട്. ഇറാഖില്‍ ആറായിരം പേരും കുവൈത്തില്‍ 13000 വും യുഎസ് സൈനികരുണ്ട്. യു.എ.ഇയില്‍ അയ്യായിരവും ഖത്തറില്‍ 13000 വും ബഹ്‌റൈനില്‍ ഏഴായിരവും സേനയുണ്ട്. എതിര്‍ചേരിയില്‍ നില്‍ക്കുന്ന സൗദിയില്‍ മുവ്വായിരം യു.എസ് സൈനികരുണ്ട്. സിറിയയില്‍ എണ്ണൂറും തുര്‍ക്കിയല്‍ 2500 ഉം ആണ് അമേരിക്കന്‍ സൈനികരുടെ എണ്ണം. ദക്ഷിണ യമനിലെ ഏദനില്‍ യു.എസ് രഹസ്യ സൈനിക വിന്യാസം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. യു.എസ്. സൈന്യം യമനില്‍ പ്രവേശിച്ചതായി അറബ് വാര്‍ത്താ വെബ്‌സൈറ്റായ മസ പ്രസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സൗദി സഹായത്തോടൊണ് സൈനിക നീക്കം എന്നാണ് റിപ്പോര്‍ട്ട്. യു.എസ് സഖ്യകക്ഷിയായ യു.കെയുടെ റോയല്‍ നേവിയും ഏദനിലേക്ക് യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലും അയച്ചിട്ടുണ്ട്. ഇറാന്‍റെ മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി യുഎസ് സൈന്യം തിരിച്ചടിച്ചാല്‍ ഗള്‍ഫ് മേഖല മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭയപ്പാടിലാണ്ലോകം.

  •  
  •  
  •  
  •  
  •  
  •  
  •