മാവോയിസ്റ്റ് ചിന്താഗതിക്കാര്‍ക്കെതിരെ യുഎപിഎ ചുമത്താം – പിണറായി സര്‍ക്കാര്‍
മാവോവാദി അനുഭാവം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ പോലും യു.എ.പി.എ. ചുമത്താന്‍ നിയമം അനുവദിക്കുന്നതായി കേരളം സുപ്രീം കോടതിയില്‍. മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന ശ്യാം ബാലകൃഷ്ണന്‍ കേസിലെ കേരള ഹൈക്കോടതി വിധി പരാമര്‍ശത്തിനെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് പിണറായി സര്‍ക്കാരിന്‍റെ ഇരിട്ടത്താപ്പ് തുറന്നു കാണിക്കുന്നത്.
മാവോവാദി ആണെന്ന് ആരോപിച്ച് തന്നെ വിവസ്ത്രനാക്കി പരിശോധിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ശ്യാം ബാലകൃഷ്ണന്‍ കേരള ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിച്ചുകൊണ്ട് ഒരാള്‍ മാവോ ചിന്താഗതിക്കാരനാകുന്നതില്‍ തെറ്റില്ലന്നും ഏത് ആശങ്ങളെ സ്വീകരിക്കുവാന്‍ ഒരു പൗരന് അവകാശമുണ്ടെന്നും ചൂണ്ടികാട്ടി ബാലകൃഷ്ണന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചും തള്ളി. ഇതിനെതിരെ പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ്. യു.എ.പി.എ നിയമത്തിലെ 13-ം വകുപ്പ് പ്രകാരം മാവോവാദി അനുഭാവികള്‍ക്കെതിരെ പോലും കേസെടുക്കാന്‍ അനുമതിഉണ്ടെന്ന വിചിത്ര വാദവുമായി പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ച് മാവോയിസ്റ്റ് ആശയ പ്രചരണം നടത്തി എന്നി കുറ്റങ്ങളാരോപിച്ച് യുഎപിഎ 20,32,39 വകുപ്പുകൾ ചുമത്തി വിദ്യാര്‍ത്ഥികളായ അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് വന്‍ വിവാദമായ സാഹചര്യത്തിലാണ് പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എടുത്ത നിലപാട് ചര്‍ച്ചയായിരിക്കുന്നത്. പിണറായി സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് സ്വഭാവവും ഇരട്ടത്താപ്പും ആണ് സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

