കര്‍ണ്ണാടകയില്‍ ന്യൂനപക്ഷ മന്ത്രിസഭ. ഏത് നിമിഷവും രാജി.

Print Friendly, PDF & Email

സ്വതന്ത്ര എംഎൽഎമാരായ എച്ച് നാഗേഷും, കെപിജെപി എംഎൽഎ ആർ ശങ്കറും ബിജെപി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ന്യൂനപക്ഷമായ കുമാരസ്വമിമന്ത്രിസഭയെ രക്ഷിക്കുവാന്‍ പതിനെട്ടടവും പയറ്റുകയാണ് കോണ്‍-ദള്‍ നേതൃത്വം. തങ്ങളുടെ മന്ത്രിമാരെ മുഴുവനും രാജിവപ്പിച്ച് സംന്പൂര്‍ണ്ണ മന്ത്രിസഭ അഴുച്ചുപണിക്ക് വേദിയൊരുക്കി വിമതപക്ഷത്തുള്ള ഏതാനും എംഎല്‍എ മാരെയെങ്കിലും തിരച്ചു കൊണ്ടുവരുവാന്‍ കഴിയുമോ എന്ന് ശ്രമിക്കുകയാണ് അവര്‍. എന്നാല്‍ അതിനുള്ള സാധ്യത വിരളമാണ്. ഇതോടെ ന്യൂനപക്ഷമായി തീര്‍ന്ന കുമാരസ്വാമിയുടെ രാജി ഏത് നിമിഷവും പ്രതീക്ഷിക്കുകയാണ് രാഷ്ട്രീയ ലോകം

സ്വതന്ത്ര എംഎൽഎമാരായ എച്ച് നാഗേഷും, കെപിജെപി എംഎൽഎ ആർ ശങ്കറും പിന്തുണപിന്‍വലിച്ച് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതോടെ 105 എംഎൽഎമാർ സ്വന്തമായുള്ള ബിജെപിക്ക് ഇതോടെ അംഗസംഖ്യ107 ആയി. നിലവില്‍ വിമതരായി രാജവച്ച 14 പേരുടെ രാജി അംഗീകരിച്ച് കഴിഞ്ഞാൽ 225 അംഗനിയമസഭയിൽ 211 ആയി ചുരുങ്ങും. ഇതോടെ അധികാരമുറപ്പിക്കാനുള്ള അംഗസംഖ്യ, അതായത് കേവലഭൂരിപക്ഷം 106 ആയി കുറയും. അതായത് അധികാരത്തിലേറാൻ 107 എംഎൽഎമാർ മതിയെന്നർത്ഥം. ഈ 107 എംഎല്‍എ മാരുടെ പിന്തുണ ഇന്ന് ബിജപിക്ക് സ്വന്തമായിട്ടണ്ട്. ശിവാജി നഗര്‍ലെ കോണ്‍ഗ്രസ് എംഎല്‍എയായ റോഷന്‍ബെയ്ഗ് രാജിവച്ച് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. രാമലിഗറെഢിയുടെ മകളും എംഎല്‍യുമായ ദീപ റെഢിയും രാജിവക്കും എന്നാണ് കരുതുന്നത് ഇതോടെ രാജിവക്കുന്നവരുടെ എണ്ണെ16 ആയിഅതോടെ സഭയിലെ ആകെ സംഖ്യ വീണ്ടും കുറഞ്ഞ് 209ആകും. അതായത് കേവല ഭൂരിപക്ഷത്തിന് 105 എംഎല്‍എമാര്‍ മാത്രം മതിയെന്ന് അര്‍ത്ഥം. 105 എംഎല്‍എമാര്‍ ഉള്ള ബിജെപി ക്ക് മറ്റാരുടേയും പിന്തുണ ഇല്ലാതെ തന്നെ കേവല ഭൂരിപക്ഷം ആയി. പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര എംഎല്‍എമാരും കൂടിയായാല്‍ ബിജെപിക്ക് തലവേദനയില്ലാതെ മന്ത്രി സഭ രൂപീകരിക്കുവാന്‍ കഴിയും.

ഇത് തടയണമെങ്കില്‍ വിമതപക്ഷത്തുള്ള ഏതാനും എംഎല്‍എമാരെ തിരിച്ചുകൊണ്ടു വരണം. അതിനായി കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വിളിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കണമെന്നത് കോൺഗ്രസ് വിമതർക്ക് അന്ത്യശാസനമാണ് നല്‍കിയിരിക്കുന്നത്. പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഏറ്റവും ചരുങ്ങിയത് നാല് എംഎൽഎമാരെ തിരിച്ചുകൊണ്ടുവന്നാല്‍ മാത്രമേ കുമാരസ്വാമി മന്ത്രിസഭയെ രക്ഷിക്കുവാന്‍ കോണ്‍ഗ്രസ്സിനാവൂ. വിമതര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ അതിനുള്ള സാധ്യത തുലോം കുറവാണ്. അതോടെ രാജിവക്കുക എന്ന വഴിമാത്രമേ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മുന്പില്‍ അവശേഷിക്കൂ. അതിനാല്‍ തന്നെ ഇന്നത്തെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ ലോകം