ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നിൽ ഹാജരായി
ലൈംഗിക പീഡനക്കേസിൽ മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷിനില്‍ ബിനോയ് കോടിയേരി ഹാജരായി ജാമ്യ നടപടികൾ പൂർത്തിയാക്കി മടങ്ങി. ഇന്നലെയാണ് ബിനോയ് കോടിയേരിക്ക് മുംബൈ ദിൻഡോഷി കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും 25000 രൂപ കെട്ടിവയ്ക്കണമെന്നും ഒരാൾ ജാമ്യവും എടുക്കണമെന്നും കേസന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും അന്വേഷണ കാലയളവിൽ ബിനോയ്‌ക്കു രാജ്യം വിട്ടു പുറത്തു പോകണമെങ്കിൽ കോടതിയെ അറിയിച്ചു അനുമതി വാങ്ങണം തുടങ്ങിയ കര്‍ശന നിര്‍ദ്ദേശത്തോടെയായിരുന്നു കോടതി ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.
ജാമ്യം അനുവദിച്ചെങ്കിലും ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള നടപടികളോട് സഹകരിക്കാനാകില്ലെന്ന ബിനോയ് കോടിയേരിയുടെ നിലപാട് കോടതി അംഗീകരിച്ചിരുന്നില്ല. കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഡിഎൻഎ ടെസ്റ്റിനുള്ള രക്ത സാമ്പിളുകൾ നൽകുന്നതിനടക്കം ബിനോയ് കോടിയേരി തയ്യാറാകണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
.

