അന്തിമവിധി പിന്നീട്, വാദങ്ങള്‍ എഴുതി നല്‍കാന്‍ ഏഴ് ദിവസത്തെ സാവകാശം

Print Friendly, PDF & Email

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിവ്യു ഹര്‍ജികള്‍ അടക്കമുള്ള ഹര്‍ജികളില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ ക്കൊടുവില്‍ വിധി പറയാനായി മാറ്റി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച വാദത്തിന്‍റെ ആദ്യഘട്ടത്തില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ക്കാണ് അവസരം നല്‍കിയത്. 56 പുനപരിശോധന ഹര്‍ജികള്‍ മുഴുവനും വാദം കേള്‍ക്കാന്‍ തയ്യാറാകാ‌‌‌ഞ്ഞ കോടതി ഒന്പത് പേരുടെ വാദം കേട്ടതിനു ശേഷം കൂടുതല്‍ പറയുവാനുള്ളവര്‍ക്ക് 7ദിവസത്തിനകം അവര്‍ക്ക് ഉന്നയിക്കുവാനുള്ള വാദങ്ങള്‍ കോടതിയെ എഴുതിയറിയിക്കുവാന്‍ ആവശ്യപ്പെട്ട് കോടതി വിധിപറയുവാനായി മാറ്റിവച്ച് ഉത്തരവിറക്കുകയായിരുന്നു. ഇതോടെ കുഭപൂജക്ക് നടതുറക്കുന്നതിനു മുന്പ് ശബരിമല വിഷത്തില്‍ ഒരു അന്തിമ വിധി ഉണ്ടാവില്ലന്ന് ഉറപ്പായിരിക്കുകയാണ്.