അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശും കോണ്‍ഗ്രസ്സിന്

Print Friendly, PDF & Email

അര്‍ധരാത്രി വരെ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശും കോണ്‍ഗ്രസ്സിന്. കേവല ഭൂരിപക്ഷത്തിനായി 116 സീറ്റുകളാണ് വേണ്ടതെങ്കില്‍ 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. 109 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 2 സീറ്റ് ലഭിച്ച ബി.എസ്.പി യുടെ പിന്തുണ നേടാന്‍ അണിയറ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞു.

അതോടെ 116 പേരുടെ പിന്തുണ ലഭിച്ച് കേവല ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് വോട്ടെടുപ്പിലെ അനിശ്ചിതത്വം അവസാനിക്കുന്നതു വരെ കാത്തിരിക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. 5 സ്വതന്ത്രന്മാരാണ് മധ്യപ്രദേശില്‍ വിജയിച്ചു വന്നിട്ടുള്ളത് അതില്‍ ഏറ്റവും ചുരുങ്ങിയത് 3 പേരുടെ എങ്കിലും പിന്തുണ നേടാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

അര്‍ധരാത്രി വരെ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരം പിടിച്ചതോടെ ഭോപ്പാലിലെ പി സി സി ആസ്ഥാനത്ത് ആഘോഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഭരണം ഉറപ്പിച്ചതോടെ ആന്റണിയെ അങ്ങോട്ടേക്ക് അയക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുകയാണ്.

മുതിര്‍ന്ന നേതാവ് കമല്‍നാഥായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ് പുറത്തു വരുന്ന സൂചനകള്‍. കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ് വിജയ്‌സിങ് എന്നിവരില്‍ ആരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കണമെന്നാണ് ആന്റണിക്ക് മേലുള്ള പ്രധാന വെല്ലുവിളി. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക രാഹുല്‍ ഗാന്ധിയാവും എന്നതിനാല്‍ രാഹുലിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

 • 5
 •  
 •  
 •  
 •  
 •  
 •  
  5
  Shares