പ്രളയം നിയന്ത്രണത്തിലേക്ക്‌, റെഡ് അലര്‍ട്ട് പിന്‍വലിച്ചു

Print Friendly, PDF & Email

പ്രളയത്തെ തുടര്‍ന്ന് കേരളത്തില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കനത്ത മഴ ഉണ്ടാകില്ല എന്ന കാലാവസ്ത നിരീക്ഷണ കേന്ദ്രത്തിന്റെ എന്നാല്‍ ആലപ്പുഴ, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. എന്നാല്‍ ആയിരക്കണക്കിന് പേര്‍ ഇപ്പോഴും കുടങ്ങി കിടക്കുകയാണ് ല്ലൊവരേയും ഇന്നോടെ രക്ഷാപ്രവര്‍ത്തനം ഇന്നോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി റവന്യൂ വകുപ്പ് അധികൃതര്‍ പറയുന്നു. ഇതിനിടയില്‍ ചെങ്ങന്നൂര് രക്ഷാപ്രവര്‍ത്തനത്തിനു പോയ ബോട്ട് കാണാതായതായി റിപ്പോര്‍ട്ട് ഉണ്ട്. നാല് മത്സ്യ തൊഴിലാളികളും രണ്ട് നാട്ടുകാരുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. രക്ഷപെടുത്തിയ പ്രളയബാധിതതര്‍ ആരോങ്കിലും ബോട്ടിലുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനയില്ല.

പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 357 ജീവനുകള്‍ നഷ്ടമായതായി ഔദ്യോഗിക റിപ്പോര്‍ട്ട്. നാലു ദിവസത്തിനിടെ 193 പേര്‍ മരിച്ചു. ഇന്നലെ മാത്രം 39 പേരാണ് മരിച്ചത്. പ്രളയക്കെടുതിയില്‍ പല പ്രദേശങ്ങളിലും ഒറ്റപ്പെട്ടു പോയവര്‍ക്ക് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 3026 ദുരിതാശ്വാസ ക്യാമ്പുകളിലായി മൂന്നര ലക്ഷത്തോളം ആളുകല്‍ കഴിയുന്നുണ്ട്. 40,000 ഹെക്ടറിലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണമായും 26000ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 16000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളും 82000 കിലോമീറ്റര്‍ പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

 • 1
 •  
 •  
 •  
 •  
 •  
 •  
  1
  Share