രാഷ്ട്രീയ നാടകങ്ങള്‍ക്കവസാനം. യെദ്യൂരപ്പ രാജിവച്ചു.

Print Friendly, PDF & Email

രാഷ്ട്രീയ നാടകങ്ങള്‍ക്കവസാനം. ഒടുവില്‍ 55 മണിക്കൂര്‍ നീണ്ട ഏകാംഗ മന്ത്രിസഭയുടെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവച്ചു. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം നാലു മണിക്കു നടന്ന വിശ്വാസവോട്ടെടുപ്പിനു തയ്യാറാകാതെയാണ് യെദ്യൂരപ്പയുടെ രാജി. വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ എഴുന്നേറ്റതിനു ശേഷം വികാരനിര്‍ഭരമായ പ്രസംഗം നടത്തിയാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്.

എം.എല്‍.എമാരെ തടവില്‍ വച്ചും, ഗവര്‍ണറെയും ഭരണഘടനാ സ്ഥാപനങ്ങളെയും കൂട്ടുപിടിച്ചും, പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ ആവുന്ന കളിയെല്ലാം കളിച്ചിട്ടും കസേര നിലനിര്‍ത്താന്‍ യെദ്യൂരപ്പയ്ക്കായില്ല.

കോഴയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ പിന്നാലെ കൂടിയെങ്കിലും ഒരാളെയും ഒപ്പംകൂട്ടാന്‍ ബി.ജെ.പിക്കായില്ല. ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പായിട്ടും താന്‍ ഭൂരിപക്ഷം തെളിയിക്കുമെന്നറിയിച്ചാണ് യെദ്യൂരപ്പ ഇന്ന് രാവിലെ പോലും അവകാശപ്പെട്ടത്. ഇതിന് വേണ്ട എല്ലാ സഹായങ്ങളും കര്‍ണാടക ഗവര്‍ണര്‍ ചെയ്തു ചെയ്തുകൊടുത്തത് വിവാദമായിരുന്നു. അവാസനം മുതിര്‍ന്ന അംഗമായിരിക്കണം പ്രോടെം സ്പീക്കറെന്ന കീഴ്‌വഴക്കം പോലും ലംഘിച്ച് ബി.ജെ.പിക്കാരനായ കെ.ജി ബൊപ്പയ്യയെ ഗവര്‍ണര്‍ നിയമിക്കുകയും ചെയ്തു.അത് സുപ്രീം കോടതിയുടെ അടിയന്തര നടപടിക്ക് വിധേയമാകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല.

ഇതിനിടെ ബി.ജെ.പി ഹോട്ടലില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ പൊലിസെത്തി മോചിപ്പിച്ചു. ഇവര്‍ കൂടി സഭയില്‍ എത്തിയതോടെ, വിശ്വാസവോട്ടെടുപ്പിനു നില്‍ക്കാതെ രാജിവയ്ക്കാന്‍ യെദ്യൂരപ്പ തയ്യാറാവുകയായിരുന്നു.

കൂടാതെ സഭ ചേര്‍ന്നതു മുതല്‍ കോഴ വാഗ്ദാനം ചെയ്യുന്നതിന്റെ ടെലിഫോണ്‍ സംഭാഷങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടുകൊണ്ടിരുന്നു. ഇത്തരം അഞ്ചോളം ഓഡിയോ കളാണ്‌യദ്യൂരപ്പയും കേന്ദ്ര നേതാക്കളടക്കമുള്ളവരും കോഴ വാഗ്നാനം ചെയ്യുന്ന ഓഡിയോ പുറത്തായതോടെ ബിജെപി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി. ബിജെപി കേന്ദ്രനേതൃത്വത്തിലെ ഒരു വിഭാഗം ബിജെപിയുടെ കര്‍ണ്ണാടകത്തിലെ കളികള്‍ അതിരുവിടുന്നുവെന്ന് വിമര്‍ശിച്ചതോടെ കൂടുതല്‍ നാണം കെടാതെ രാജിവക്കുവാന്‍ യദ്യൂരപ്പ നിര്‍ബ്ബന്ധിതനാവുകയായിരുന്നു.

ജനാധിപത്യത്തിന്റെ നേരെയുള്ള നഗ്നമായ കൈയ്യേറ്റമായാണ് കര്‍ണ്ണാടകത്തിലെ രാഷ്ട്രീയ നാടകങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല എന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മോദിയുടെ വിശ്വാസ്യതക്കേറ്റ ഏറ്റവും വലിയ പരിക്കാണ് കര്‍ണ്ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അരങ്ങേറിയ രാഷ്ട്രിയ നാടകങ്ങള്‍. പ്രചാരണ വേളയില്‍ പ്രദേശിക വികാരം ആളികത്തിക്കുവാനായി ചരിത്രത്തെ കൂട്ടുപിടിച്ച് പധാനമന്ത്രി തന്നെ നടത്തിയ പച്ചക്കള്ളങ്ങളില്‍ ഒരു തിരുത്തു കൊടുക്കുവാന്‍ പോലും മോദി നാളിതുവരെ തയ്യാറായിട്ടില്ല. ഇതെല്ലാം പരിശോദിക്കുമ്പോള്‍ അധികാരം പിടിച്ചെടുക്കുവാനായി ഏത് നെറികെട്ട കളിക്കും മോദിയുടേയും അമിത്ഷായുടേയും നേതൃത്വത്തിലുള്ള ബിജെപി തയ്യാറാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •