യുവതീ യുവാക്കള്‍ക്ക് ഇനി പ്രണയിക്കാം…!!! തൊഗാഡിയ

Print Friendly, PDF & Email

വര്‍ഷങ്ങളായി പ്രണയദിനാഘോഷങ്ങളെ ശക്തമായി എതിര്‍ത്തിരുന്ന വിശ്വഹിന്ദു പരിഷത് നയം മാറ്റി . യുവതി യുവാക്കള്‍ക്കു പ്രണയിക്കാനുള്ള അവകാശമുണ്ട് എന്ന വാദവുമായി വിശ്വഹിന്ദു പരിഷിത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ തന്നെ രംഗത്തെത്തി .

പ്രണയദിനത്തില്‍ യാതൊരു പ്രതിഷേധവും ആക്രമണങ്ങളും അനുവദിക്കില്ലന്നും തൊഗാഡിയ പറയുന്നു. കമിതാക്കള്‍ ഇല്ലെങ്കില്‍ വിവാഹം ഉണ്ടാവില്ല, വിവാഹം ഇല്ലെങ്കില്‍ ലോകത്തിനു വികസനം ഉണ്ടാവില്ല, അതുകൊണ്ടു യുവാക്കള്‍ക്കു പ്രണയിക്കാനുള്ള സ്വതന്ത്ര്യം ഉണ്ട്.

നമ്മുടെ മക്കള്‍ക്കും സഹോദരിമാള്‍ക്കും പ്രണയിക്കാന്‍ അവകാശമുണ്ട്. വിച്ച് പി ബജ്‌രംഗ് ദള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു തൊഗാഡിയ ഇത് പറഞ്ഞത്. പ്രണയദിനം എന്നതു ഹിന്ദു വിരുദ്ധവും ഇന്ത്യ വിരുദ്ധവുമാണെന്നായിരുന്നു വിച്ച്പിയുടെ നേരത്തെയുണ്ടായിരുന്ന വാദം.

Leave a Reply