സ്നേഹത്തിന് മരണം വഴി മാറിയാല്‍-തമിഴില്‍ ഇത് വൈറല്‍

Print Friendly, PDF & Email

ചെന്നൈ: ചിലപ്പോള്‍ പ്രിയതമ യോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ മരണം ഒരു തടസ്സമേ അല്ലാതാകും. ഇന്ത്യയിലെ പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ സൈബര്‍ ലോകത്ത് വളരെ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഒരു വിവാഹത്തിന്റെ വീഡിയോ. തമിഴകം ഏറെ പുകഴ്ത്തുന്ന ഈ വിവാഹത്തിന്റെ പ്രത്യേകത ആരേയും അത്ഭുതപ്പെടുത്തുകയും കണ്ണീരണിയിക്കുകയും ചെയ്യുന്നു.

അകാലത്തില്‍ മരണമടഞ്ഞ തന്റെ പ്രിയതമയുടെ കഴുത്തില്‍ യുവാവ്‌ താലി കെട്ടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും അലമുറയിട്ട് കരയുമ്പോഴും യുവാവ് നിര്‍വികാരനായി താലി കെട്ടി.

പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരോട് യുവാവ് മാറിനില്‍ക്കാന്‍ പറഞ്ഞു. മറ്റുള്ളവര്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ മാറാതെ മൃതദേഹത്തെ കെട്ടിപ്പിടിക്കുകയും കീശയില്‍ നിന്ന് താലിയെടുക്കുകയും ചെയ്യുന്നു. സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ഉയര്‍ത്തി താലികെട്ടാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. തുടര്‍ന്ന് കയ്യിലുള്ള സിന്ദൂരം കുട്ടിയുടെ നെറ്റിയില്‍ തൊടുകയും ചെയ്തു. ഈ സമയത്ത് കൂടെ ഉള്ള ബന്ധുക്കള്‍ അലമുറയിട്ട് കരഞ്ഞു. പിന്നീട് യുവാവിനെ അവിടെനിന്നും മാറ്റിനിര്‍ത്തി.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply