സുഞ്ച്‌വാന്‍ ഭീകരാക്രമണം: മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ജമ്മു: ജമ്മു കശ്മീരിലെ സുഞ്ച്‌വാന്‍ സൈനിക ക്യാമ്പിനുനേരെ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനിടെ വധിച്ചു. ശനിയാഴ്ച രാത്രിയും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു
കശ്മീരില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം, ഒരു സൈനികൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. സുഞ്ച്‌വാന്‍ സൈനിക കാമ്പിനുള്ളിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ 4.55നാണ് ആക്രമണമുണ്ടായത്. സൈനിക ക്യാമ്പിലെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴിന് നേരെ ഭീകരവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സൈനികന്റെ മകളടക്കം മൂന്ന് പേർക്ക് വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റു.