ആരും സഹായിക്കില്ല , നമ്മള്‍ സ്വയം സംരക്ഷിക്കാന്‍ തയ്യാറായില്ല എങ്കില്‍-ബോളിവുഡ് താരം സൈറ വാസിം

Print Friendly, PDF & Email

ആരും സഹായിക്കില്ല , നമ്മള്‍ സ്വയം സംരക്ഷിക്കാന്‍ തയ്യാറായില്ല എങ്കില്‍.  ഒരു പെണ്‍കുട്ടിക്കും ഇനിയിങ്ങനെ സംഭവിക്കരുതെന്നും ഈ രീതിയിലാണോ പെണ്‍കുട്ടികളെ ഇവിടെ സംരക്ഷിക്കുന്നതെന്നും കരഞ്ഞുകൊണ്ടാണ് വീഡിയോയിലൂടെ സൈറ ചോദിക്കുന്നത്.

ഇതിനിടെ ബോളിവുഡ് താരം സൈറ വാസിമിനെ വിമാനത്തില്‍വച്ച് ലൈംഗികമായി ഉപദ്രവിച്ചയാളെ അറസ്റ്റ് ചെയ്തു. മുംബൈയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. 39 വയസുള്ള ഒരു ബിസിനസ്സുകാരനാണ് ദേശീയ അവാര്‍ഡ് ജേതാവായ, 17 കാരി സൈറയെ അപമാനിച്ചത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. സൈറ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് വിസ്താര വിമാന കമ്പനിയധികൃതര്‍ നല്‍കിയ രേഖകള്‍ പ്രകാരമാണ് പ്രതിയെ പിടികൂടിയത്.

ബോളിവുഡ് താരം സൈറ വസീമിന് എതിരായ ലൈംഗിക അതിക്രമത്തില്‍ നടുക്കം രേഖപ്പെടുത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയായിരുന്നു മെഹബൂബയുടെ പ്രതികരണം. സ്ത്രീകള്‍ക്കെതിരായ ഏതൊരു അതിക്രമത്തേയും ശക്തമായി നേരിടണെന്നും മെഹബൂബ പ്രതികരിച്ചു. രണ്ട് പെണ്‍മക്കളുടെ അമ്മയെന്ന നിലയില്‍ തന്നെ നടുക്കുന്നതായിരുന്നു സൈറയ്‌ക്കെതിരായ അതിക്രമമെന്നും മെഹബൂബ ട്വിറ്ററില്‍ കുറിച്ചു.

എയര്‍ വിസ്താര വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്നു സൈറ. രാത്രി സമയമായിരുന്നു. വിമാനത്തിനുള്ളില്‍ മങ്ങിയ വെളിച്ചം മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ് താരത്തിന്റെ തൊട്ടു പിന്നിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന ബിസിനസുകാര്‍ സൈറയെ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്. ആദ്യം ഇയാള്‍ തന്റെ കാലെടുത്ത് സൈറയുടെ സീറ്റിന്റെ ആംചെയറില്‍ വയ്ക്കുകയായിരുന്നു. കാലുകൊണ്ട് സൈറയുടെ പിറകുവശത്ത് ഇയാള്‍ സ്പര്‍ശിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തികള്‍ സൈറ തന്റെ മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. പിന്നീട് മയങ്ങുന്ന സമയത്ത് ഇയാള്‍ സൈറയുടെ കഴുത്തില്‍ തഴുകുകയും തോളില്‍ പിടിക്കുകയുമൊക്കെ ചെയ്തു

 തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ തെളിവോടെ എല്ലാവര്‍ക്കും മുന്നില്‍ അവതരിപ്പിക്കാനായി അയാളുടെ പ്രവര്‍ത്തികള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിമാനത്തിനുള്ളിലെ മങ്ങിയ വെളിച്ചമൂലം നടന്നില്ലെന്നു സൈറ പറയുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ വന്നാണ് തനിക്കു നേരിട്ട അനുഭവത്തേക്കുറിച്ച് സൈറ എല്ലാവരോടുമായി പറഞ്ഞത്.  

 • 18
 •  
 •  
 •  
 •  
 •  
 •  
  18
  Shares

Leave a Reply