115 വർഷം പഴക്കമുള്ള വരണാസി കോളേജിന് അവാശമുന്നയിച്ച് യുപി വഖഫ് ബോര്‍ഡ്.

Print Friendly, PDF & Email

115 വർഷം പഴക്കമുള്ള വരണാസി ഉദയ് പ്രതാപ് കോളേജിൻ്റെ ഉടമസ്ഥാവകാശം സംസ്ഥാന വഖഫ് ബോർഡ് അവകാശപ്പെട്ടതിനെ തുടർന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. വഖഫ് ഭേദഗതി 2018 ൽ ഉയര്‍ന്ന ഈ അവകാശവാദം വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ വീണ്ടും സജീവമായിരിക്കുകയാണ്.

100 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന കോളേജ് ഭൂമി കാമ്പസിനുള്ളിലെ സ്ഥിതിചെയ്യുന്ന ഒരു പള്ളിയുമായി ബന്ധപ്പെട്ട വഖഫ് സ്വത്താണെന്നാണ് ഉത്തർപ്രദേശ് സെൻട്രൽ സുന്നി വഖഫ് ബോർഡ് അവകാശപ്പെടുന്നത്. എന്നാൽ, ഈ ഭൂമി ഒരു ചാരിറ്റബിൾ എൻഡോവ്‌മെൻ്റിൻ്റെതാണെന്നും ഈ സ്ഥലം കൈമാറ്റം ചെയ്യാനോ വിൽക്കാനോ കഴിയില്ലെന്ന് കോളേജ് ഭരണകൂടം പറയുന്നു.

2018 ഡിസംബറിൽ, വഖഫ് ബോർഡ് കോളേജിന് അയച്ച നോട്ടീസില്‍, കോളേജ് കാമ്പനുള്ളില്‍ സ്ഥിതിചെയ്യുന്ന ചോട്ടി മസ്ജിദും അനുബന്ധ സ്വത്തുക്കളും ടോങ്ക് നവാബ് വഖഫിന് നൽകിയിട്ടുണ്ടെന്നും അതിനാൽ ഈ സ്വത്തുക്കള്‍ വഖഫ് ബോർഡിൻ്റെ നിയന്ത്രണത്തിൽ ആണെന്നും അവകാശപ്പെടുന്നു.

അന്നത്തെ നോട്ടീസിന് മറുപടി നൽകിയ കോളേജ് അധികൃതർ, ഉദയ് പ്രതാപ് കോളേജ് 1909-ൽ ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ആക്ട് പ്രകാരം സ്ഥാപിതമായതാണെന്ന് പറഞ്ഞുകൊണ്ട് വഖഫ് ബോർഡിൻ്റെ അവകാശവാദങ്ങൾ തള്ളുകയായിരുന്നു. കോളേജിൽ നിലവിൽ 17,000-ത്തിലധികം വിദ്യാർത്ഥികളുണ്ട്.

കോളേജ് മാനേജ്‌മെൻ്റ് പറയുന്നതനുസരിച്ച്, തങ്ങളുടെ മറുപടിക്ക് ശേഷം വർഷങ്ങളോളം ബോർഡിൻ്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ല. എന്നാൽ, 2022ൽ പള്ളിയിൽ നിർമാണം നടത്താൻ വഖഫ് ബോർഡ് ശ്രമം നടന്നിരുന്നുവെന്നും കോളജിൻ്റെ പരാതിയെ തുടർന്ന് പൊലീസ് അത് നിർത്തിവെച്ചതായും ഉദയ് പ്രതാപ് കോളജ് പ്രിൻസിപ്പൽ ഡികെ സിംഗ് പറഞ്ഞു.

2022-ൽ മരിച്ച വാരണാസി സ്വദേശി വസീം അഹമ്മദ് ഖാനാണ് ആദ്യ നോട്ടീസ് അയച്ചത്. വഖഫ് ബോർഡിൻ്റെ പുതിയ ശ്രമങ്ങളൊന്നും ഉണ്ടായില്ലെങ്കിലും, വരാനിരിക്കുന്ന വഖഫ് ഭേദഗതി ബില്ലിൻ്റെ പശ്ചാത്തലത്തിൽ ഇക്കാര്യം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.