ഒക്‌ടോബർ 25 ന് സൂര്യഗ്രഹണം. ഗ്രഹണം കാണാൻ ലോകം തയ്യാറെടുക്കുന്നു.
ഒക്‌ടോബർ 25 ന് നടക്കുന്ന സൂര്യഗ്രഹണം കാണാൻ ലോകം തയ്യാറെടുക്കുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും. യൂറോപ്പ്, പശ്ചിമേഷ്യ, വടക്കുകിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഈ ഗ്രഹണം ദൃശ്യമാകും. എന്നാല്‍ രാജ്യത്ത് ഭാഗിക സൂര്യഗ്രഹണമാണ് സംബവിക്കുക. ഈ ഭാഗിക സൂര്യഗ്രഹണം ഇന്ത്യയുടെ പടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിൽ ദൃശ്യമാകും. ചന്ദ്രൻ സൂര്യന്റെ പുറകിലായിരിക്കുകയും സൂര്യന്റെ പ്രകാശത്തിൽ നിന്ന് ഭൂമിയെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോൾ ആണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. തൽഫലമായി, ചന്ദ്രന്റെ നിഴൽ പതിക്കുകയും സൂര്യഗ്രഹണത്തിന് കാരണമാകുകയും ചെയ്യുന്നു.

