ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ നിയന്ത്രണം.
ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ നിയന്ത്രണം. സുപ്രിംകോടതി വീണ്ടും വിഡിയോ കോൺഫറസിംഗിലേക്ക് മാറുകയാണ്. നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് വാദം കേൾക്കൽ വിർച്വലാക്കുന്നത്.
ബംഗാളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. 4,512 പേർക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, ഹരിയാന, തെലങ്കാന സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പശ്ചിമ ബംഗാളില്‍ നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു എന്നാണ് പുതിയ നിബന്ധന. സർക്കാർ യോഗങ്ങൾ വെർച്വലാക്കും. പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി. ഒരിടവേളത്ത് ശേഷം ലോക് ഡൌണിന് സമാനമായ നിയന്ത്രണമാണ് ബംഗാളിൽ ഏർപ്പെടുത്തുന്നത്. കൊൽക്കത്തയടക്കമുള്ള മെട്രോ നഗരങ്ങളിലാണ് കൊവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപനം അതിരൂക്ഷമായതെന്നതിനാലാണ് ബംഗാൾ നിയന്ത്രണം കടുപ്പിച്ചത്. നേരത്ത ഡല്‍ഹിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടല്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.

