ഘടകവിരുദ്ധമായ സർവ്വേ റിപ്പോർട്ടുകളുമായി ദേശീയ മാധ്യമങ്ങൾ. മാധ്യമങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നു.
കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് മേൽകൈ പ്രവചിച്ച് ഇന്ത്യ ടുഡേ-സിവോട്ടർ സർവ്വേ. എന്നാൽ സീ ന്യൂസ്-മാട്രിസ് പുറത്തുവിട്ട അഭിപ്രായ വോട്ടെടുപ്പ് ഫല പ്രകാരം ബിജെപിക്കാണ് മുൻകൈ. ഒരേദിവസം പുറത്തു വന്ന തികച്ചും ഘടകവരുദ്ധമായ സർവ്വേ ഫലങ്ങൾ അഭിപ്രായ സർവ്വകളിലെ മാധ്യമങ്ങളുടെ നിഷ്പക്ഷത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ ടുഡേ-സിവോട്ടർ തിങ്കളാഴ്ച പ്രവചിച്ചു. അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, ബിജെപിക്ക് 2018 ൽ ലഭിച്ചതിനേക്കാൾ 24 സീറ്റുകൾ കുറഞ്ഞ് 74-86 സീറ്റുകൾ മാത്രമാണ് പ്രതീക്ഷിക്കുന്നത്. വോട്ടു ശതമാനം ആകട്ടെ 2018 ലെ 36.35 ശതമാനത്തിൽ നിന്ന് കുറഞ്ഞു 35 ശതമാനത്തിൽ എത്തും.
കോൺഗ്രസാകട്ടെ 40 ശതമാനം വോട്ട് വിഹിതത്തോടെ 107-119 സീറ്റുകൾ നേടുമെന്നാണ് ഇന്ത്യ ടുഡേ-സിവോട്ടർ പ്രവചനം. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട നേതാവ് (42 ശതമാനം), 31 ശതമാനം ഇഷ്ടപ്പെടുന്ന ബിജെപിയുടെ ബസവരാജ് ബൊമ്മൈയാണ് തൊടടു പിന്നിൽ. 17 ശതമാനം വോട്ട് ഷെയറോടെ ജനതാദൾ (സെക്കുലർ) 23-35 സീറ്റുകൾ നേടുമെന്ന് സർവേകൾ പറയുന്നു. മറ്റുള്ളവർ 0-5 സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു.
വോട്ടെടുപ്പ് പ്രകാരം തൊഴിലില്ലായ്മ (31 ശതമാനം) പ്രധാന പ്രശ്‌നമാണ്, അടിസ്ഥാന സൗകര്യങ്ങൾ (24 ശതമാനം), വിദ്യാഭ്യാസ സൗകര്യങ്ങൾ (14 ശതമാനം), അഴിമതി (13 ശതമാനം) എന്നിവയാണ്.
സീ ന്യൂസ്-മാട്രിസ് പുറത്തുവിട്ട അഭിപ്രായ വോട്ടെടുപ്പ്ഫലം തികച്ചും വ്യത്യസ്ഥമായ ഒരു ചിത്രമാണ് നൽകുന്നത്. 109 സീറ്റുകളുമായി ബിജെപി ആയിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി. ഈ അഭിപ്രായ സർവേയിൽ കോൺഗ്രസിന് പരമാവധി 81 സീറ്റുകളേ ലഭിക്കൂ. അതേസമയം, 31 സീറ്റുകളോടെ ഈ സർവേയിൽ ജെഡി(എസ്) കിംഗ് മേക്കറായി ഉയർന്നുവരും. കാവി പാർട്ടിക്ക് 42% വോട്ട് വിഹിതം പ്രവചിച്ചപ്പോൾ കോൺഗസ്റ്റസ്സിന് 40% വോട്ട് വിഹിതം നൽകി. ഈ സർവേ പ്രകാരം ജെഡിഎസിന് 15% വോട്ട് ലഭിക്കുമെന്നും മറ്റുള്ളവർക്ക് 3% വോട്ട് ലഭിക്കുമെന്നും പ്രവചിക്കുന്നു.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 224ൽ 104 സീറ്റുകൾ ബിജെപി നേടിയെങ്കിലും മാന്ത്രിക നമ്പറായ 113 തികക്കാൻ അവർക്കായില്ല. ഈ സാഹചര്യത്തിൽ 37 സീറ്റുകൾ നേടിയ ജെഡിഎസ്സിന് മുഖ്യമന്ത്രി സ്ഥാനം കൊടുത്തുകൊണ്ട് കോൺഗ്രസ്-ജെഡിഎസ് സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചെങ്കിലും ഓപ്പറേഷൻ താമരയിലൂടെ ഒരു കൂട്ടം എംഎൽഎമാരെ ബിജെപിയിലേക്ക് കൂറുമാറ്റി സഖ്യസർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുകയായിരുന്നു ബിജെപി. ഇക്കുറി ഏതെങ്കിലും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലങ്കിൽ കർണാടകത്തെ കാത്തിരിക്കുന്നത് 2018ലെ രാഷ്ട്രീയ നാടകങ്ങൾ തന്നെ ആയിരിക്കും.