ട്വി​റ്റ​റും കേന്ദ്ര സര്‍ക്കാരും പരസ്യമായ ഏറ്റുമുട്ടലിലേക്ക്…?

Print Friendly, PDF & Email

അ​മേ​രി​ക്ക​ൻ മൈ​ക്രോ ബ്ലോ​ഗിം​ഗ് ഭീ​മ​നാ​യ ട്വി​റ്റ​ർ ഉം കേന്ദ്ര സര്‍ക്കാരുമായുള്ള പോര് മുറുകുന്നു. ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹാ​ഷ്ടാ​ഗു​ക​ൾ അ​ട​ങ്ങു​ന്ന ക​ണ്ട​ന്‍റ് സെ​ൻ​സ​ർ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ട്വിറ്റര്‍ പൂര്‍ണ്ണമായും ന​ട​പ്പാ​ക്കാ​ത്ത​തി​ൽ കേ​ന്ദ്രം ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു​ക​ഴി​ഞ്ഞു. ട്രാഷ്ട്രീയ പ്രവര്‍ത്തകരുടേതടക്കം 1178 അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം. എ​ന്നാല്‍ അത് പൂര്‍ണ്ണമായും നടപ്പിലാക്കാന്‍‍ ട്വിറ്റര്‍ തയ്യാറായില്ല. ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്രശ്നമാണിതെന്നാണ് ട്വിറ്ററിന്‍റെ നിലപാട്. അതിനാല്‍ ട്വി​റ്റ​ർ കേ​ന്ദ്ര​നി​ർ​ദേ​ശം ഭാ​ഗി​ക​മായേ അം​ഗീ​ക​രി​ച്ചിുള്ളൂ. ഒ​രു വി​ഭാ​ഗം അ​ക്കൗ​ണ്ടു​ക​ൾ ത​ങ്ങ​ൾ മ​ര​വി​പ്പി​ച്ച​താ​യി ക​ന്പ​നി കേന്ദ്ര സര്‍ക്കാരിനെ അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഇ​ന്ത്യ​യ്ക്കു പു​റ​ത്ത് ഈ ​അ​ക്കൗ​ണ്ടു​ക​ൾ സ​ജീ​വ​മാ​യി​രി​ക്കു​മെ​ന്നും ക​ന്പ​നി പ​റ​ഞ്ഞു.

എന്നാല്‍, വി​വാ​ദ​മാ​യ ഹാ​ഷ്ടാ​ഗു​ക​ൾ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യോ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യോ ഭാ​ഗ​മ​ല്ലെ​ന്നും, പ്ര​കോ​പ​ന​പ​ര​വും നി​രു​ത്ത​ര​വാ​ദ​പ​ര​വു​മാ​യ ഉ​ള്ള​ട​ക്ക​മാ​ണ് ഇ​വ​യി​ൽ ഉ​ള്ള​തെ​ന്നും ഐ​ടി സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. ക്യാ​പി​റ്റോ​ൾ ഹി​ൽ, റെ​ഡ് ഫോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ഷ​യ​ങ്ങ​ളി​ൽ ട്വി​റ്റ​ർ എ​ടു​ത്ത വി​ഭി​ന്ന നി​ല​പാ​ടു​ക​ളി​ൽ ഉ​ള്ള അ​തൃ​പ്തി​യും അ​ദ്ദേ​ഹം വെ​ളി​വാ​ക്കി​യി​രു​ന്നു. ഐ​ടി ആ​ക്ടി​ന്‍റെ സെ​ക്ഷ​ൻ 69എ ​പ്ര​കാ​ര​മു​ള്ള നി​ബ​ന്ധ​ന​ക​ൾ പി​ൻ​തു​ട​രാ​ത്ത ട്വറ്ററിന്‍റെ നിലപാട് കേ​ന്ദ്ര​ത്തെ ചൊ​ടി​പ്പി​ച്ചി​രിക്കുകയാണ്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു ചെ​വി​കൊ​ടു​ക്കാ​ത്ത ട്വി​റ്റ​റി​ന്‍റെ ഇ​ന്ത്യ​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ സ്റ്റ് ചെയ്യയുവാനും കേന്ദ്രം തയ്യാറായേക്കാം. അങ്ങനെ വന്നാല്‍ ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക് ആയിരിക്കും കാര്യങ്ങള്‍ എത്തുക. ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര ഐ​ടി സെ​ക്ര​ട്ട​റി അ​ജ​യ് പ്ര​കാ​ശ് സാ​ഹ്നി ട്വി​റ്റ​ർ പ്ര​തി​നി​ധി​ക​ളാ​യ മോ​ണി​ക് മെ​ഷേ, ജിം ​ബേ​ക്ക​ർ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. എന്നാല്‍, ഈ കൂടികാഴ്ച സമവായത്തില്‍ എത്തിയില്ലന്നാണ് പുറത്തു വരുന്ന വിവരം. അഭിപ്രായ സ്വതന്ത്ര്യത്തിന്മലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ കൈകടത്തലിന്റെ പേ​രി​ൽ ട്വിറ്റര്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന സൂ​ച​ന​ക​ളും പുറത്തുവരുന്നു​ണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •