KERALANEWS MAIN

സിപിഎം കേരളഘടകത്തെ രൂക്ഷമായി വിമര്‍ശിച്ച് പോളിറ്റ് ബ്യൂറോ

സിപിഎം കേരളഘടകത്തെ രൂക്ഷമായി വിമര്‍ശിച്ച് പോളിറ്റ് ബ്യൂറോ ന്യൂനപക്ഷങ്ങളും വിശ്വാസികളും പാര്‍ട്ടിയില്‍ നിന്ന് അകന്നതും അത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നതും മുന്‍കൂട്ടിക്കാണുന്നതില്‍ കേരളഘടകം പരാജയപ്പെട്ടതായി തെരഞ്ഞെടുപ്പ പരാജയം വിലയിരുത്താല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം പോളിറ്റ് ബ്യുറോയില്‍ വിലയിരുത്തല്‍

മതന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന അകന്ന് പോയത് കനത്ത പരാജയത്തിന് കാരണമായതായി ചൂണ്ടികാട്ടി കേരളഘടകം നല്‍കിയ റിപോര്‍ട്ട് ചര്‍ച്ചക്കെടുത്തപ്പോഴാണ് പോളറ്റ്ബ്യൂറോയില്‍ കേരളഘടകത്തിനു നേരെ വിമര്‍ശനം ഉയര്‍ന്നത്. വിശ്വാസി സമൂഹവും പാര്‍ട്ടിയുടെ അടിത്തറയില്‍ നിന്നും അകന്ന് പോയെന്ന് കേരളഘടകം സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇക്കാര്യം മുന്‍കൂട്ടി തിരിച്ചറിയുന്ന കാര്യത്തില്‍ സംസ്ഥാന ഘടകം പരാജയപ്പെട്ടെന്ന് യോഗം വിലയിരുത്തി.ഇന്നലെ തുടങ്ങിയ യോഗം ഇന്നും തുടരും. കേരളത്തില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ പങ്കെടുത്തെങ്കിലും ഇന്ന് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. കേരള നിമസഭാ സമ്മേളനം ഇന്നു ചേരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പോളിറ്റ് ബ്യയൂറോയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.