സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തക നാദിയ മുറാദിനും ഡെന്നിസ് കോംഗോയിലെ ഫിസിഷ്യന്‍ മുക്‌വേഗിനും. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.