രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തടയണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

Print Friendly, PDF & Email

തെരഞ്ഞെടുപ്പുകളില്‍ ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്അനുവധിക്കുവാന്‍ പാടില്ലന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. പാര്‍ലമെന്റ്, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒരു സ്ഥാനാര്‍ത്ഥി വിവിധ മണ്ഡലങ്ങളില്‍ നിന്നു മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അശ്വിനി കുമാര്‍ ഉപാധ്യായ് നല്‍കിയ സ്വകാര്യ ഹര്‍ജിയില്‍ കോടതി തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് ആരാഞ്ഞപ്പോഴാണ് കമ്മീഷന്‍ തങ്ങളുടെ നിലപാട് പരമോന്നത നീതി പീഠത്തെ അറിയിച്ചത്. ഒരാള്‍ക്ക് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്ന 33(7) വകുപ്പിനെയാണ് ഉപാധ്യായ് ചോദ്യംചെയ്തത്.

ഒന്നില്‍ കൂടുതല്‍ സീറ്റുകളില്‍ ഒരു സ്ഥാനാര്‍ഥി മത്സരിക്കുന്നത് തടയണമെന്ന് 2014 ല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമ മന്ത്രാലയത്തോടു നിര്‍ദേശിച്ചിരുന്നു.നിരോധിക്കുന്നില്ലെങ്കില്‍, രണ്ടാമത്തെ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ ചെലവ് സ്ഥാനാര്‍ഥിയില്‍ നിന്ന് ഈടാക്കണമെന്ന നിര്‍ദേശവും കമ്മിഷന്‍ മുമ്പോട്ടുവച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നിയമ മന്ത്രാലയം പരിഗണിച്ചിരുന്നില്ല.

Leave a Reply