മുഖ്യമന്ത്രി അഴിമതിക്കാരൻ. സുപ്രീം കോടതിക്ക് കത്തയച്ച് എച്ച്ആർഡിഎസ്.

Print Friendly, PDF & Email

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയരുന്നതിനാല്‍ എസ്എൻസി ലാവ്‌ലിൻ കേസ് ഇനിയും നീട്ടിവെക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും കത്ത്. കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹൈറേഞ്ച് റൂറൽ ഡവലപ്മെന്‍റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ് ആണ് മുഖ്യമന്ത്രിയുടെ പേരില്‍ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ അക്കമിട്ടെഴുതിയ കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും പ്രധാനന്ത്രിക്കും അയച്ചിരിക്കുന്നത്.

നിരവധി അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ ഉയരുന്നുണ്ടെന്നും എന്നാല്‍ അവയിലൊന്നും കൃത്യമായ അന്വേഷണങ്ങള്‍ നടക്കുന്നില്ല എന്നും ഈ സാഹചര്യത്തില്‍ പലപ്പോഴായി നീട്ടിവെക്കുന്ന ലാവ്ലിൻ കേസ് ഇനിയും നീട്ടിവെക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മുസ്ലീം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരളത്തിലെ മുഖ്യമന്ത്രി പലപ്പോഴും എടുക്കുന്നതെന്ന ഗുരുതരമായ ആരോപണം ഉയര്‍ത്തുന്ന എച്ച്ആർഡിഎസ് ഹിന്ദിക്കള്‍ക്കെതിരെ എസ്‌സി എസ്‌ടി നിയമം വളച്ചൊടിച്ച് കേസെടുക്കുകയാണെന്നും അങ്ങനെ ഹിന്ദുക്കൾക്ക് ജീവിക്കാൻ പറ്റാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് ശ്രമമെന്നും കത്തിൽ ആരോപിക്കുന്നു.

ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാനായി1995-ൽ രൂപീകൃതമായതാണ് സംഘടനയാണ് എച്ച് ആര്‍ഡിഎസ്. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ കുടുംബത്തിനും എതിരെ ആരോപണങ്ങളുമായി രംഗത്തു വന്നതിന്‍റെ പിന്നാലെ ജോലി നഷ്ടപ്പെടുകയും തുടര്‍ന്ന് സന്നദ്ധ സംഘനയായ എച്ച്ആർഡിഎസ് അവര്‍ക്ക് ജോലി നല്‍കുകയു ചെയ്തത് കേരളത്തില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന്, അട്ടപ്പാടിയില്‍ ആദിവാസികളെ കൈയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരെ കേസെടുക്കുകയും ചെയ്തു. ഇവർ കേരളത്തിൽ ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാന്‍ എസ്‍സി എസ്‍ടി കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു

Pravasabhumi Facebook

SuperWebTricks Loading...