KERALANEWS MAIN

മലയാളികളുടെ ഉത്രാടപ്പാച്ചില്‍ കനത്ത മഴയത്ത്. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മലയാളികളുടെ ഉത്രാടപ്പാച്ചില്‍ കനത്ത മഴയത്തായിരിക്കുമെന്ന് സംശയം. സംസ്ഥാനത്ത് മഴ കനക്കുന്നാണ് കാലാവസ്ഥ പ്രവചനം. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. വടക്കന്‍ മേഖലകളില്‍ മഴ കനത്തേക്കും. കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം രൂക്ഷമാക്കുന്നത്.കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണെങ്കിലും വരും ദിവസങ്ങളില്‍ ഇവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.