കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച്.

Print Friendly, PDF & Email

നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റിന്റെ ചുമതലയുള്ള പെരുമ്പാവൂർ മജിസ്ട്രേറ്റിന് മുന്നിലാണ് ക്രൈം ബ്രാഞ്ച് ഡിവെെഎസ്പി ബൈജു പൗലോസ് ണ്ടായിരത്തോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ആവശ്യം കോടതി അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു തിരക്കിട്ട് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം തയ്യാറാക്കിയത്. വിചാരണ കോടതി ഈ മാസം 27 ന് കുറ്റപത്രം പരിഗണിക്കും.

ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലും തെളിവ് നശിപ്പിച്ച സംഭവത്തില്‍ അഭിഭാഷകർക്ക് എതിരെയും അന്വേഷണം തുടരുമെന്ന് അന്വേഷണസംഘം സമർപ്പിച്ച അധിക കുറ്റപത്രത്തിൽ വ്യക്തമാക്കി. കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഉറ്റ സുഹൃത്ത് ശരത്തിനെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറാണ് കേസിലെ മുഖ്യസാക്ഷി. പീഡന ദൃശ്യങ്ങളുടെ വിവരണം ദിലീപിൻറെ സഹോദരൻറെ ഫോണിൽ നിന്നും കണ്ടെത്തിയ സംഭവത്തിലെ എഫ്എസ്എൽ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിച്ചത്.

ബാലചന്ദ്ര കുമാറിന്റെ നിർണ്ണായക വെളിപ്പെടുത്തലിൽ ആറ് മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് ക്രൈംബ്രാഞ്ച് സംഘം അധിക കുറ്റപത്രം സമർപ്പിച്ചത്. എട്ടാം പ്രതി ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. രണ്ടായിരത്തോളം പേജുള്ള കുറ്റപത്രത്തിൽ 104 സാക്ഷികളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറാണ് മുഖ്യസാക്ഷി. നടി കാവ്യ മാധവൻ, മഞ്ജു വാരിയർ, ശോഭന, സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരൻ തുടങ്ങിയവരെയും കേസിൽ സാക്ഷികളാക്കിയിട്ടുണ്ട്.

പീഡന ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പരാമർശിക്കുന്നത്. ദൃശ്യങ്ങൾ ആലുവയിലെ വീട്ടിൽ ദിലീപും സംഘവും കാണുന്നതിന് താൻ സാക്ഷിയായിരുന്നു എന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പൾസർ സുനിയെ ദിലീപിൻറെ വീട്ടിൽ പൾസൾ സുനിയെ കണ്ടതായുള്ള രഞ്ജു രഞ്ചിമാറിന്റെ നിർണ്ണായക മൊഴിയും കുറ്റപത്രത്തിലുണ്ട്. നേരത്തെ മൊഴിമാറ്റിയ സാക്ഷി സാഗർ വിൻസെന്റ് പ്രോസിക്യൂഷന് അനുകൂലമായി നൽകിയ മൊഴിയും ഉൾപ്പെടുത്തിയാണ് കുറ്റപത്രം.

  •  
  •  
  •  
  •  
  •  
  •  
  •