പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍.
ഫെബ്രുവരി മദ്ധ്യത്തോടെ രാജ്യത്ത് കോവിഡിന്‍റെ മൂന്നാം തരംഗം മൂര്‍ദ്ധന്യത്തിലെത്തുമെന്ന ആരോഗ്യവിദഗ്ധരുടെ നിഗമനങ്ങള്‍ സാധൂകരിക്കുന്ന വിധത്തില്‍ രാജ്യത്ത് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. മുംബയിൽ കൊവിഡ് കേസുകളിൽ 70 ശതമാനവും, ഡൽഹിയിൽ 50 ശതമാനവും വർദ്ധനവായണ് ഉണ്ടായിരിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും രോഗവ്യാപനം കൂടിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്.
സംസ്ഥാനത്ത് ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഈ മാസം ഡിസംബര്‍ 30 മുതല്‍ 2022 ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.
കൊവിഡ് വ്യാപനം കൂടിയതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങൾ ആണ് ദില്ലി സർക്കാർ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കർമ്മ പദ്ധതി പ്രകാരമുള്ള ലെവൽ വൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. അവശ്യ സർവ്വീസുകളൊഴികെയുള്ള സേവനങ്ങൾക്കാകും ലെവൽ വണ്ണിൽ നിയന്ത്രണം ബാധകമാവുക. സ്കൂളുകളും, കോളേജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുപതായി കുറയ്ക്കും. ബസുകളിലും,മെട്രോകളിലും 50 ശതമാനം യാത്രക്കാരെ മാത്രമാകും അനുവദിക്കുക. നിയന്ത്രണങ്ങൾ സംബന്ധിച്ച വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

