മന്ത്രിമാര്‍ക്ക് വകുപ്പുകളായി…
രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയിരുന്നത്. ആഭ്യന്തരം, ഐടി, പൊതുഭരണം, വിജിലൻസ്, മെട്രോ, ആസൂത്രണം എന്നീ ചുമതകൾ മുഖ്യമന്ത്രി തന്നെ വഹിക്കും. കഴിഞ്ഞ മന്ത്രിസഭയില്‍ എം.എം. മണിയുടെ കയ്യിലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജെ.ഡി.എസിലെ കെ. കൃഷ്ണന്‍കുട്ടിക്ക് കൈമാറിയതാണ് സുപ്രധാനമായ മാറ്റം.
ഫിഷറീസ്, സാംസ്കാരിക വകുപ്പ് സജി ചെറിയാനാണ് കൈകാര്യം ചെയ്യുക. വിഎൻ വാസവൻ എക്സൈസ്, തൊഴിൽ മന്ത്രിയാകും. വീണ ജോർജിനാണ് ആരോഗ്യവകുപ്പ്. എംഎം മണി മികച്ച രീതിയിൽ കൈകാര്യം ചെയ്ത വൈദ്യുത വകുപ്പിൻ്റെ ചുമതല ഇക്കുറി കെ കൃഷ്ണൻ കുട്ടിയ്ക്കാണ്. റോഷി അഗസ്റ്റിനാണ് ജലവിഭവ മന്ത്രി. അഹമദ് ദേവർകോവിൽ- തുറമുഖം. വി അബ്ദുൾ റഹ്മാൻ ന്യൂനപക്ഷ ക്ഷേമം, പ്രവാസി കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ മുഹമ്മദ് റിയാസിനാണ്. കെ എൻ ബാലഗോപാൽ ധനമന്ത്രിയാവും. പി രാജീവ് വ്യവസായ മന്ത്രിയാണ്. ആർ ബിന്ദു ഉന്നതവിദ്യാഭ്യാസം കൈകാര്യം ചെയ്യും. എംവി ഗോവിന്ദൻ-തദ്ദേശഭരണം. വി ശിവൻകുട്ടിയാണ് വിദ്യാഭ്യാസ മന്ത്രിയാവുക. കെ രാധാാകൃഷ്ണൻ പിന്നാക്ക, ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്യും.
വകുപ്പുകളും മന്ത്രിമാരും.
- പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി
- കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
- വീണ ജോര്‍ജ്- ആരോഗ്യം
- പി. രാജീവ്- വ്യവസായം
- കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്ക ക്ഷേമം
- ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം
- വി.ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍
- എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്
- പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
- വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ
- കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി
- ആന്റണി രാജു- ഗതാഗതം
- എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്
- റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്
- അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം
- സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം
- വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം 18. ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
- കെ.രാജന്‍- റവന്യു
- പി.പ്രസാദ്- കൃഷി
- ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്.
- ജെ.ചിഞ്ചുറാണി – മൃഗസംരക്ഷണം, ക്ഷീര സംരക്ഷണം.

