സിറിയന്‍ ആക്രമണം: ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്‌

Print Friendly, PDF & Email

മോസ്‌കോ: സിറിയക്കെതിരായ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആക്രമണത്തിനെതിരെ താക്കീതുമായി റഷ്യ. ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കയ്ക്ക് റഷ്യ മുന്നറിയിപ്പ് നല്‍കി. സിറിയ രാസായുധങ്ങള്‍ സംഭരിച്ച മേഖലകളില്‍ യുഎസ്-യു.കെ-ഫ്രാന്‍സ് സംയുക്ത സേന ആക്രമണം നടത്തിയെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ഇതിനു റഷ്യയുടെ പ്രതികരണം.

റഷ്യയുടെ പ്രസിഡന്റിനെ അപമാനിച്ചുകൊണ്ടുള്ള അമേരിക്കന്‍ നീക്കം അംഗീകരിക്കാനോ അനുവദിക്കാനോ ആവുന്നതല്ലെന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസിഡര്‍ പ്രസ്താവനയില്‍ അറിയിച്ചു. തങ്ങള്‍ക്കെതിരെ അമേരിക്ക ഭീഷണി തുടരുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി. രാസായുധങ്ങളുടെ ഏറ്റവും വലിയ സംരംഭകരായ അമേരിക്കയ്ക്ക് മറ്റ് രാജ്യങ്ങളെ കുറ്റപ്പെടുത്താന്‍ അവകാശമില്ലെന്നും റഷ്യ പ്രസ്താവനയില്‍ അറിയിച്ചു.

 

 

Leave a Reply