രാജ്യത്തെയല്ലാതെ അഫ്സൽ ഗുരുവിനെയോ സല്യൂട്ട് ചെയ്യേണ്ടത്?…ഉപരാഷ്ട്രപതി.

Print Friendly, PDF & Email

അമ്മയെ വന്ദിക്കണോ ? അഫ്‌സല്‍ ഗുരുവിനെ വന്ദിക്കണോ ? രാജ്യത്തെയല്ലാതെ അഫ്സൽ ഗുരുവിനെയോ സല്യൂട്ട് ചെയ്യേണ്ടത്?…ഉപരാഷ്ട്രപതി.

ന്യൂഡൽഹി∙ ദേശീയ ഗീതമായ ‘വന്ദേമാതരം’ പാടുന്നതു സംബന്ധിച്ച വിവാദത്തിൽ പങ്കുചേർന്ന് ഉപരാഷ്ട്രപതി വെങ്കയ നായിഡു .

അമ്മയ്ക്ക് വന്ദനം എന്നാണ് വന്ദേ മാതരത്തിന്റെ അര്‍ഥം. അങ്ങനെ പറയുന്നതില്‍ എന്താണ് പ്രശ്‌നം? അമ്മയെ നിങ്ങള്‍ വന്ദിക്കുന്നില്ലെങ്കില്‍ പിന്നെ മറ്റാരെയാണ് നാം വന്ദിക്കേണ്ടത് ? ഉപരാഷ്ട്രപതി ചോദിച്ചു.അശോക് സിംഗളിനെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കവെ ഉപരാഷ്ട്രപതി ചോദിച്ചത്.

ഭാരത് മാതാ കീ ജയ് എന്ന് ആരെങ്കിലും പറയുമ്പോള്‍ അത് ഉദ്ദേശിക്കുന്നത് ഫോട്ടോയിലുള്ള ഏതെങ്കിലും ദേവതയെ അല്ല. ജാതിക്കും നിറത്തിനും മതത്തിനും അതീതമായി, ഈ രാജ്യത്ത് ജീവിക്കുന്ന 125 കോടി ആളുകളെ ഉദ്ദേശിച്ചാണ്. അവരെല്ലാവരും ഇന്ത്യക്കാരാണ്- ഉപരാഷ്ട്രപതി പറഞ്ഞു.
ഹിന്ദുത്വം ഒരു മതമല്ലെന്നും ഒരു ജീവിതരീതിയാണെന്നും ഹിന്ദുത്വത്തെക്കുറിച്ചുള്ള 1995 ലെ സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമനയുടെ തുല്യപ്രാധാന്യമുള്ള ദേശീയഗീതമാണ്‌ വന്ദേമാതരം. എന്നാൽ ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇതിനില്ല. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തന്റെ ഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്. ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന. ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വന്ദേ മാതരം!

സുജലാം സുഫലാം , മലയജ ശീതളാം,
സസ്യ ശ്യാമളാം, മാതരം!
ശുഭ്രജ്യോത്സ്ന പുളകിതയാമിണിം,
ഫുല്ലകുസുമിത ദ്രുമതല ശോഭിണിം ,
സുഹാസിനിം , സുമദുര ഭാഷിണിം ,

സുഖദാം, വരദാം ,മാതരം!
സപ്തകോടികാന്ത കള കള നിനാദ കരാളെ
ദ്വിസപ്തകോടി ഭുജൈര്‍ ധൃത-ഖാര കരവലെ

അബല കേണ മാ ഇതാ ബലെ
ബഹുബല ധരിണിം, നമാമി തരിണിം,
രിപുതളവാരിണിം മാതരം !

തുമി വിദ്യ, തുമി ധര്‍മ്മ,
തുമി ഹൃദി , തുമി മര്‍മ്മ ,
ത്വം ഹി പ്രാണ ശാരിരെ!

ബാഹുതെ തുമി മാ ശക്തി ,
ഹൃദയേ തുമി മാ ഭക്തി,
തോമര്യ പ്രതിമ ഗാരി മന്ദിരേ മന്ദിരേ!

ത്വം ഹി ദുര്‍ഗ്ഗ ദശപ്രഹരണ ധരിണി,
കമല, കമലാദളവിഹാരിണി,
വാണി , വിദ്യദായിനി നമാമി ത്വം,

നമാമി കമലം, അമലം, അതുലാം,
സുജലാം , സുഫലാം , മാതരം,
വന്ദേ മാതരം!

ശ്യാമളം , സരളം , സുസ്മിതം , ഭൂഷിതം,
ധരണിം, ഭരണിം, മാതരം!

മനോഹരമായ ഒരു ആലാപനം കേൾക്കാം

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply