ബി.ജെ.പി. യിൽ ചേർന്നാൽ പള്ളിയിൽ വിലക്ക്.?

Print Friendly, PDF & Email

അഗര്‍ത്തല: ബി.ജെ.പിയില്‍ ചേര്‍ന്നതോടെ പള്ളിയില്‍ നിന്നും പുറത്താക്കിയെന്ന് തെക്കന്‍ ത്രിപുരയിലെ ശാന്തിബസാര്‍ മണ്ഡലത്തിലെ മോയിഡാടില നിവാസികള്‍.

 

100ഓളം കുടുംബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. അതില്‍ 83 കുടുംബങ്ങള്‍ മുസ്‌ലീങ്ങളാണ്. ഇതില്‍ 25 മുസ്‌ലിം കുടുംബങ്ങള്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിക്കുകയും പാര്‍ട്ടി മെമ്പര്‍ഷിപ്പ് നേടുകയും ചെയ്തിരുന്നു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് നേടിയതോടെ പള്ളി വിലക്കേര്‍പ്പെടുത്തിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

മോയിഡാടില ഗ്രാമത്തില്‍ ഇപ്പോള്‍ രണ്ട് പള്ളികളാണുള്ളത്. അതില്‍ ഒന്നിലാണ് ബി.ജെ.പിയെ പിന്തുണയ്ക്കുന്നവര്‍ പ്രാര്‍ത്ഥിക്കുന്നത്. യഥാര്‍ത്ഥ പള്ളി ബി.ജെ.പി ഇതര വിഭാഗങ്ങള്‍ക്കുള്ളതാണ്.

‘ 16മാസ്ം മുമ്പാണ് ഞങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതോടെ ഇനിയവിടെ പ്രാര്‍ത്ഥിക്കാനാവില്ലെന്ന് പള്ളിക്കാര്‍ പറയുകയായിരുന്നു.’ 35 കാരനായ ബാബുല്‍ ഹുസൈന്‍ പറയുന്നു.

‘ഹിന്ദുവാദി പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന നിങ്ങള്‍ ഇനി പള്ളിയില്‍ വരേണ്ട ആവശ്യമില്ലെന്നും നിങ്ങള്‍ക്ക് ഹിന്ദുക്കള്‍ക്കൊപ്പം തന്നെ പോകാമെന്നുമാണ് അവര്‍ പറയുന്നത്.’ അദ്ദേഹം പറയുന്നു.

ഇതോടെ 25 കുടുംബങ്ങള്‍ മുളകൊണ്ടും ടിന്‍ റൂഫ് കൊണ്ടും മറ്റൊരു പള്ളി നിര്‍മ്മിക്കുകയും അവിടെ പ്രാര്‍ത്ഥന ആരംഭിക്കുകയുമായിരുന്നു. ഈ വിഭാഗം മറ്റൊരു ഇമാമിനെയും നിര്‍ത്തിയിട്ടുണ്ട്.

‘ബി.ജെ.പി ഹിന്ദുത്വ പാര്‍ട്ടിയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ മുസ് ലീങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ അവര്‍ക്ക് പങ്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇത് കോണ്‍ഗ്രസും സി.പി.ഐ.എമ്മും പറയുന്നതാണ്. അവിടെ മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാകും. ആരെങ്കിലും നല്ല വ്യക്തിയെ ആക്രമിക്കുമോ?’ എന്നു പറഞ്ഞാണ് അദ്ദേഹം ബി.ജെ.പിയ്‌ക്കെതിരെ ഉയരുന്ന വംശഹത്യ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവിയായിരുന്നു ഹുസൈന്‍.

(Visited 97 times, 1 visits today)
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
  3
  Shares

Leave a Reply

Your email address will not be published.