ശരണം വിളികളാൽ വിശ്വം ഉണർത്താൻ വൃശ്ചികം പിറന്നു..!!

Print Friendly, PDF & Email

വൃശ്ചികം പിറന്നതോടെ ലോകത്തെങ്ങുമുള്ള അയ്യപ്പ ഭക്തന്മാരുടെ വൃതശുദ്ധിയുടെ നാളുകള്‍ ആരംഭിക്കുകയായി. ശബരിമലയുടെ ഭരണപരമായ നടത്തിപ്പുകളെ കുറിച്ച്‌ എന്തെല്ലാം വിവാദങ്ങള്‍ ഉയര്‍ന്നാലും ഭക്തകോടികളുടെ മനസില്‍ അയ്യപ്പഭക്തി ഇളക്കം തട്ടാതെ നിലനില്‍ക്കുന്നു.

പഞ്ചേന്ദ്രിയങ്ങളെ വരുതിയിലാക്കുന്ന തന്ത്രിക വിദ്യയുടെ മാതൃകയാണ് ശബരിമല ദര്‍ശനത്തില്‍ പൂര്‍ത്തിയാകുന്നത്. എല്ല ദുര്‍ഘടങ്ങളും കടന്ന് മലചവുട്ടി ശബരിമലയിലെത്തിയാല്‍ ‘നീ തേടി എത്തിയത് നിന്നെ തന്നെയാകുന്നു’ എന്നാണ് ഭക്തന്‍ തിരിച്ചറിയുന്നത്.

സകലതിലും പരബ്രഹ്മത്തെ ദര്‍ശിക്കുന്ന അയ്യപ്പ ഭക്തന്‍ ‘അഹം‘ എന്ന ഭാവം ഇല്ലാത്തവനായി, ഭേദചിന്തകള്‍ ഇല്ലാത്തവനായി, മമതകള്‍ ഇല്ലാത്തവനായി മാറുന്നു. ശബരിമലയിലേക്കുള്ള ദിവ്യമായ പൊന്നുപതിനെട്ടു പടികള്‍ മനുഷ്യന്‍റെ മാനസികമായ ഉത്തുംഗതയിലേക്കുള്ള പടികളാണ്.

പതിനെട്ടു പുരാണങ്ങള്‍ പഠിച്ച് ജ്ഞാനസമ്പന്നത നേടാനാവും. അല്ലെങ്കില്‍ പഞ്ചേന്ദ്രിയങ്ങളെ വരുതിയിലാക്കി അഷ്ടരാഗങ്ങളേയും ത്രിഗുണങ്ങളേയും വിദ്യയേയും അവിദ്യയേയും എല്ലാം ജയിക്കണം. അതിനുള്ള മാര്‍ഗ്ഗമാണ് അയ്യപ്പ ദര്‍ശനം.

ഇന്നലെ മണ്ഡലക്കാല മഹോല്‍സവത്തിനായി ശബരിമല നട തുറന്നു. ബുധനാഴ്ച വൈകിട്ട് ശ്രീകോവിലിനുള്ളില്‍ ദീപം തെളിച്ചതല്ലാതെ മറ്റ് പൂജകള്‍ ഒന്നും ഇല്ലായിരുന്നു. ഇതിന് ശേഷം ശബരിമല മേല്‍ശാന്തിയായി എ വി ഉണ്ണികൃഷ്ണന്‍ നന്പൂതിരിയുയും മാളികപ്പുറം മേല്‍ശാന്തിയായി അനീഷ് നന്പൂതിരിയും സ്ഥാനമേറ്റു.

രാത്രി നട അടച്ച്‌ മുന്‍ മേല്‍ശാന്തി മലയിറങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ ദർശനത്തിനായി പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും.

 

 

(Visited 26 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...