ജോയ് മാത്യു റോക്കിങ് എഗൈൻ..!!!!സുരഭിയെ വേണ്ടാത്ത ചലച്ചിത്രോൽസവത്തെ എനിക്കും വേണ്ട

Print Friendly, PDF & Email

വീണ്ടും തന്റെ നിലപാടുകൾ വ്യക്തമാക്കി നടൻ ജോയ് മാത്യു ദേശീയ അവാർഡ്‌ നേടിയ എന്റെ ചെങ്ങാതിയും മികച്ച കലാകാരിയുമായെ സുരഭിയെ വേണ്ടാത്ത ചലച്ചിത്രോൽസവത്തെ എനിക്കും വേണ്ട. ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ തുറന്നടിച്ചു.

തിരുവന്തപുരത്ത് നടക്കുന്ന ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ തന്നെ അവഗണിച്ചുവെന്ന ആരോപണവുമായി ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി രംഗത്ത് വന്നതും സുരഭിക്ക് ദേശീയ അവാര്‍ഡ് ലഭിച്ച മിന്നാമിനുങ്ങെന്ന ചിത്രം മേളയില്‍ ഇല്ലാത്തതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ജോയ് മാത്യുവിന്റെ എഫ്ബി പോസ്റ്റ്‌ ഇങ്ങനെ

ദേശീയ ചലച്ചിത്രോത്സവത്തിന് തനിക്ക് ഓണ്‍ലൈന്‍ പാസ് ലഭിച്ചില്ലെന്നും സംഘടിപ്പിച്ച് തരാമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രതികരണ മൊന്നും ലഭിച്ചില്ലെന്നും സുരഭി പരാതിപ്പെട്ടിരുന്നു.

ഇതിനിടെ സംഭവം വാര്‍ത്തയായതോടെ ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ കമലും രംഗത്ത് വന്നിരുന്നു.

സുരഭിയ്ക്കായി പാസ് തയാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ അത് ആരുടെയും .വീട്ടില്‍ കൊണ്ടുപോയി കൊടുക്കാനാവില്ലെന്നും കമല്‍ പ്രതികരിച്ചു.

(Visited 75 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.