സ്മൃതി ഇറാനി, അല്‍ഫോന്‍സ് കണ്ണന്താനം ഔട്ട്, റാത്തോഡ് ഈസ് ഇന്‍
ദില്ലി: ദേശീയ ചലച്ചിത്ര അവാർഡിൽ ഉയർന്ന വിവാദത്തിന് പിന്നാലെ സ്മൃതി ഇറാനിയെ വാര്‍ത്ത വിതരണ മന്ത്രി സ്ഥാനത്തുനിന്നും മാറ്റി. രാജ്യവർദ്ധൻ സിങ് റാത്തോഡിനാണ് പുതിയ വാർത്ത വിതരണ മന്ത്രി. ടെക്സ്റ്റൈൽ മന്ത്രാലയം മാത്രമാണ് ഇനി സ്മൃതി ഇറാനിക്ക് കീഴിലുള്ളത്. നേരത്തെ വിവാദങ്ങളെ തുടർന്ന് മാനവ വിഭവ ശേഷി വകുപ്പിൽ നിന്നും സ്മൃതി ഇറാനിയെ മാറ്റിയിരുന്നു.
ഇലക്ട്രോണിക് മന്ത്രാലയത്തിന്റെ സഹമന്ത്രിയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന് മാറ്റി എസ്.എസ്.അലുവാലിയയ്ക്ക് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നല്കി. കണ്ണന്താനത്തിന് ഇനി ടൂറിസം സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനം മാത്രം.
അരുണ്‍ ജെയ്റ്റ്ലി കൈകാര്യം ചെയ്യുന്ന ധനകാര്യ മന്ത്രാലയം ചുമതല പിയൂഷ് ഗോയലിന് കൈമാറിയിട്ടുണ്ട്. നേരത്തെ വാർത്ത വിതരണ സഹമന്ത്രിയായിരുന്നു രാജ്യവർദ്ധന സിങ് റാത്തോഡ്. റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് ധനകാര്യ വകുപ്പിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ജെയ്റ്റ്ലി അസുഖബാധിതനായിരുന്നു. മാസങ്ങളായി അദ്ദേഹം ഡയാലിസിസിന് വിധേയനാകുകയായിരുന്നു. തിങ്കളാഴ്ച വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായി. ഇതിനെ തുടർന്നാണ് പിയൂഷ് ഗോയലിന് ധനകാര്യ മന്ത്രാലയ ചുമതല കൈമാറിയത് .
പുനസംഘടനയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കുന്നത് സ്മൃതി ഇറാനിക്കാണ്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന വിവാദത്തില്‍ സ്മൃതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വാര്‍ത്താ വിതരണമന്ത്രാലയം അനാവശ്യവിവാദമുണ്ടാക്കിയതില് പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതി ഭവന് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതാണ് സ്മൃതി ഇറാനിക്ക് വിനയായത്.
4 - 4Shares