കോൺഗ്രസ് ബന്ധം കരട് രേഖ തള്ളി പിബി; യച്ചൂരി ഒറ്റപ്പെട്ടു ?

Print Friendly, PDF & Email

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണ പോലും വേണ്ടെന്ന് സിപിഐഎം പിബിയില്‍ ധാരണ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ കരട് രേഖ പൊളിറ്റ് ബ്യൂറോ തള്ളി. പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന് വേണ്ടിയാണ് കരട് രേഖ തയാറാക്കിയത്. യച്ചൂരിയുടേയും കാരാട്ടിന്റെയും നിലപാടുകള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. കാരാട്ടിന്റെ ബദല്‍ രേഖക്ക് പി.ബിയില്‍ കൂടുതല്‍ പിന്തുണ ലഭിച്ചു.

കോണ്‍ഗ്രസുമായി രാഷ്ട്രീയധാരണ വേണ്ടെന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കാരാട്ട് പക്ഷം നിലപാടെടുത്തതോടെ പിബിയില്‍ തര്‍ക്കം തുടരുന്നത്. കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി കാരാട്ട് പക്ഷവുമായുള്ള തര്‍ക്കത്തിനിടെ സീതാറാം യച്ചൂരി നിലപാട് മയപ്പെടുത്തിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് അന്തിമരൂപം നല്‍കാനാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ ചേര്‍ന്നത്.

കോണ്‍ഗ്രസ് സഹകരണം എന്ന് നേരിട്ട് പറഞ്ഞില്ലെങ്കിലും ബിജെപിയെ തറപറ്റിക്കാന്‍ മതേതര ചേരി വേണമെന്നാണ് സീതാറാം യച്ചൂരി ഇതുവരെ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ബിജെപിയാണ് മുഖ്യശത്രുവെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമോ, സഹകരണമോ വേണ്ടെന്നാണ് കാരാട്ട് പക്ഷം പറയുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply